ADVERTISEMENT

സിനിമ–സീരിയൽ താരം മൗനി റോയി വിവാഹിതയായി. മലയാളിയായ സൂരജ് നമ്പ്യാരാണ് വരൻ. ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലായിരുന്നു വിവാഹവേദി. ദക്ഷിണേന്ത്യൻ ആചാരപ്രകാരമായിരുന്നു ചടങ്ങുകൾ.  ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. 

മോഡലായി കരിയർ തുടങ്ങിയ മൗനി നാഗകന്യക എന്ന സീരിയലിലൂടെയാണ് ടെലിവിഷൻ രംഗത്ത് താരമായത്. ‘ദേവോം കാ ദേവ് മഹാദേവ്’ എന്ന സീരിയിൽ സതിയുടെ വേഷത്തിലും ശ്രദ്ധിക്കപ്പെട്ടു. 

അക്ഷയ് കുമാർ നായകനായ ഗോൾഡ് സിനിമയിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. ഇതു കൂടാതെ മെയ്ഡ് ഇൻ ചൈന, റോമിയോ അക്ബർ വാൾട്ടർ എന്നീ സിനിമകളിലും അഭിനയിച്ചു. നിലവിൽ ഡാൻസ് ഡാൻസ് എന്ന റിയാലിറ്റി ഷോയുടെ ജഡ്ജ് ആണ്. 

ദുബായിൽ താമസമാക്കിയ സൂരജ് ഇൻവെസ്റ്റ്മെന്റ് ബാങ്കർ ആണ്. 2019 മുതൽ ഇരുവരും പ്രണയത്തിലാണെന്നാണ് റിപ്പോർട്ടുകൾ. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com