ADVERTISEMENT

ബോളിവുഡ് താരം ആലിയ ഭട്ട് വിവാഹത്തിന് സബ്യസാചി ലെഹംഗയാണ് ധരിക്കുകയെന്ന് ഉറപ്പായിക്കഴിഞ്ഞു. ‘‘സബ്യസാചി ബ്രൈഡ്’ ആയി വിവാഹവേദിയിൽ എത്തുകയെന്നത് ബോളിവുഡ് സുന്ദരിമാരുടെ ഉൾപ്പടെ സ്വപ്നമാണ്. ദീപിക പദുകോൺ ഈ ആഗ്രഹം ഒരു അഭിമുഖത്തിൽ തുറന്നു പറയുകയും വിവാഹത്തിന് സബ്യസാചി വധുവായി തിളങ്ങുകയും ചെയ്തിരുന്നു. സബ്യസാചി വധുവായി തിളങ്ങിയ താരങ്ങൾ ആരൊക്കെയന്ന് നോക്കാം. 

∙ ബിപാഷ ബസു

സബ്യസാചി മുഖർജി ഡിസൈൻ ചെയ്ത ചുവപ്പ് ലെഹംഗയാണ് ബിപാഷ ബസു വിവാഹത്തിന് ധരിച്ചത്. പട്ടു നൂലുകൊണ്ടുള്ള പരമ്പരാഗത എംബ്രോയ്ഡറിയാൽ സമ്പന്നമായിരുന്നു ലെഹംഗ. ബംഗാളി ടച്ചുള്ള ഈ ലെഹംഗ അന്നു നിരവധി അഭിനന്ദനങ്ങൾ നേടിയെടുത്തു.

bipasha-basu

∙ അസിൻ 

ചുവപ്പ് വിവാഹവസ്ത്രമെന്ന പാരമ്പര്യ രീതി പിന്തുടരാതെയാണ് അസിനുള്ള ലെഹംഗ സബ്യസാചി ഒരുക്കിയത്. ഐവറി ലെഹംഗയാണ് താരം ധരിച്ചത്. ഹെവി എംബ്ബല്ലിഷ്മെന്റും ഡാര്‍ക് റെഡ് ബോർഡറും ചേർന്ന് അതിമനോഹരമായിരുന്നു ഇതിന്റെ ഡിസൈൻ.

asin-wedding

∙ അനുഷ്ക ശർമ

സബ്യസാചിയുടെ ലെഹംഗകളിൽ നിരവധി അഭിനന്ദം നേടിയവയിൽ ഒന്നാണ് അനുഷ്ക ശർമയുടെ വെഡ്ഡിങ് ലെഹംഗ. ഫ്ലോറൽ ഡിസൈനുകളുള്ള ബേബി പിങ്ക് ലെഹംഗയില്‍ അതിസുന്ദരിയായി അനുഷ്ക തിളങ്ങി. സബ്യസാചി ജ്വല്ലറി ആയിരുന്നു ഒപ്പം പെയർ ചെയ്തത്. അനുഷ്കയുടെ വിവാഹവസ്ത്രത്തിന് യോജിച്ച ഒട്ട്ഫിറ്റ് ആണ് വിരാട് കോലി ധരിച്ചത്.

anushka-sharma

∙ ദീപിക പദുകോൺ

സിന്ധി ആചാരപ്രകാരം നടന്ന ചടങ്ങിൽ ചുവപ്പ് ലെഹംഗയാണ് ദീപിക ധരിച്ചത്. ട്രെഡീഷനൽ എംബ്രോയ്ഡറിയായിരുന്നു ലെഹംഗയുടെ ഹൈലൈറ്റ്. ശിരോവസ്ത്രത്തിൽ ‘സദാ സൗഭാഗ്യവതി ഭവ’ എന്ന് സംസ്കൃതത്തിൽ തുന്നിച്ചേർത്തിരുന്നു.

deepka-padukone

∙ കത്രീന കൈഫ് 

ചുവപ്പ് ലെംഹയിലായിരുന്നു കത്രീന വധുവായി ഒരുങ്ങിയത്. വരൻ വിക്കി കൗശാലിന്റെ പഞ്ചാബി കുടുംബവേരിന് ആദരമർപ്പിക്കുന്നതായിരുന്നു കത്രീനയുടെ ശിരോവസ്ത്രം. ലെഹംഗയുടെ ഡിസൈനുകളുമായി ചേർന്നു നിൽക്കുന്ന ആഭരണങ്ങളും ചേർന്നതോടെ ഹൃദയംകവരുന്ന വധുവായി കത്രീന മാറി.

vicky-kaushal-and-katrna-kaif-wedding-outfit-sabyasachi

∙ പത്രലേഖ പോൾ

നടൻ രാജ്കുമാർ റാവുവിന്റെ വധുവായി പത്രലേഖ എത്തിയത് സബ്യസാചി സാരിയിൽ ആയിരുന്നു. ചുവപ്പ് ട്യൂൾ സാരിയാണ് പത്രലേഖയ്ക്കു വേണ്ടി ഡിസൈൻ ചെയ്തത്. സ്നേഹം നിറച്ച ‘എന്റെ ആത്മാവിനെ ഞാൻ നിനക്ക് തരുന്നു’ എന്ന അർത്ഥത്തിലുള്ള ഹിന്ദി വാചകം ശിരോചവസ്ത്രത്തിൽ തുന്നിച്ചേർത്തിരുന്നു. 

Image Credits : Instagram
Image Credits : Instagram
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com