ADVERTISEMENT

ബോളിവുഡ് താരങ്ങളായ രൺബീർ കപൂർ-ആലിയ ഭട്ട് വിവാഹത്തിന്, രൺബീറിന്റെ ബന്ധുക്കളും അഭിനേതാക്കളുമായ കരീന കപൂർ, കരീഷ്മ കപൂർ സഹോദരിമാർ ധരിക്കുക മനീഷ് മൽഹോത്ര ലേബലിൽ നിന്നുള്ള ലെഹംഗ. അടുത്ത സുഹൃത്തും സെലിബ്രിറ്റി ഡിസൈനറുമായ മനീഷ് ഒരുക്കിയ ഔട്ട്ഫിറ്റുകളിൽ മുൻപും ഇവർ തിളങ്ങിയിട്ടുണ്ട്.

നടി ജാൻവി കപൂറും മനീഷിന്റെ കലക്‌ഷനിൽ നിന്നുള്ള ഔട്ട്ഫിറ്റാണ് ധരിക്കുക. ഇതിന്റെ ഭാഗമായി രണ്ടു ദിവസം മുമ്പ് ജാൻവി മനീഷിന്റെ മുംബൈയിലെ സ്റ്റോറിൽ എത്തിയിരുന്നതായി ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്യുന്നു.

Image Credits : Alia Bhatt / Instagram
Image Credits : Alia Bhatt / Instagram

സബ്യസാചി മുഖർജിയാണ് ആലിയയുടെയും രൺബീറിന്റെയും വിവാഹവസ്ത്രം ഒരുക്കുന്നത്. മെഹന്ദി, സംഗീത് പരിപാടികളിൽ മനീഷ് മൽഹോത്ര ഔട്ട്ഫിറ്റുകളാണ് ആലിയ ധരിക്കുക. 

alia-bhatt-ranbir

ഏപ്രിൽ 14ന് ബാന്ദ്രയിലുള്ള രൺബീറിന്റെ വീട്ടിൽവച്ചാണ് വിവാഹം. ചെമ്പുരിലുള്ള ആർകെ സ്റ്റുഡിയോയിലാണ് മെഹന്തിയും സംഗീത് പരിപാടുകളും നടക്കുക എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിവാഹത്തിന് 28 പേർക്കാണ് ക്ഷണം. അതിനുശേഷം നടത്തുന്ന വിവാഹസത്കാരത്തിൽ സിനിമാ മേഖലയിലുള്ളവരും സുഹൃത്തുക്കളുമുൾപ്പടെ നിരവധിപ്പേർ പങ്കെടുക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com