ADVERTISEMENT

വിവാഹവേദിയിൽ നൃത്തം ചെയ്യുന്ന വിഡിയോ പങ്കുവച്ച് നടി ഐശ്വര്യ ദേവി. അജഗജാന്തരം സിനിമയിലെ ‘ഓളുളെരൂ’ എന്ന പാട്ടിനൊപ്പമാണ് കൂട്ടുകാരികൾക്കൊപ്പം താരം നൃത്തം ചെയ്തത്.

 

ഏതാനും സെക്കന്റുകൾ മാത്രം ദൈർഘ്യമുള്ള വിഡിയോ ആണിത്. വരൻ സിദ്ധാർഥും ഒപ്പമുണ്ട്. ‘കല്യാണ ചെക്കൻ: ടീ, മതിയെടീ’– എന്നാണ് വിഡിയോയ്ക്ക് ക്യാപ്ഷനായി ഐശ്വര്യ കുറിച്ചത്.

 

ഏപ്രിൽ 17ന് ആയിരുന്നു ഇവരുടെ വിവാഹം. പാടാത്ത പൈങ്കിളി എന്ന സീരിയലിൽ അവന്തിക എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്. വരൻ സിദ്ധാർഥ് ഓമാനിലാണ് ജോലി ചെയ്യുന്നത്. 

 

മനീഷ മഹേഷ്, ലാവണ്യ, അമൃത നായർ തുടങ്ങി സീരിയൽ മേഖലയിലെ നിരവധി താരങ്ങൾ വിവാഹത്തിന് എത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com