‘ഉഫ് എന്താ ഡാൻസ്, എന്താ എനർജി’– ഈ വധുവിന്റെ പ്രകടനം കണ്ടാൽ ആരും ഇങ്ങനെ ചോദിച്ചു പോകും. വേദിയിൽ വധുവിന്റെ ആറാട്ട് തന്നെയായിരുന്നു. പാലക്കാട് സ്വദേശി ജിഷയാണ് മതിമറന്നുള്ള നൃത്ത പ്രകടനവുമായി വിവാഹം ആഘോഷമാക്കിയത്.
ഹൃദയത്തിലെ ‘ഒണക്ക മുന്തിരിയിൽ’ തുടങ്ങിയ ഡാൻസ് മുന്നോട്ട് പോകും തോറും കൂടുതൽ ആവേശഭരിതമായി. ജിഷയുടെ പ്രകടനം കണ്ട് വരനും അതിഥികളും സ്തംഭിച്ചിരുന്നു പോയി. പിന്നീട് സദസ്സിലുള്ളവരും ആവേശത്തോടെ ചുവടുവച്ചു.
തിരുവനന്തപുരം വെമ്പായം സ്വദേശി അനന്തുവാണ് ജിഷയുടെ വരൻ. മാർച്ച് 27ന് ആയിരുന്നു ഇവരുടെ വിവാഹം. മാർച്ച് 30ന് വെമ്പായം കൈരളി ഓഡിറ്റോറിയത്തിൽ നടന്ന റിസപ്ഷനിലായിരുന്നു ജിഷയുടെ ഗംഭീര പ്രകടനം.