ADVERTISEMENT

ഡാൻസും പാട്ടും മേളവുമൊക്കെയായി ദിവസങ്ങള്‍ നീളുന്ന ആഘോഷങ്ങളാണ് ഇന്ത്യന്‍ വിവാഹങ്ങളുടെ പ്രത്യേകത. അത് കലിഫോര്‍ണിയയിൽ ആണെങ്കിലും മാറ്റമില്ല. എന്നാല്‍ ശബ്ദായമാനമായ ഈ ആഘോഷരാവിലേക്ക് പെട്ടെന്ന് പൊലീസ് വന്നാലോ?. ആരാണെങ്കിലും ഒന്നു പകച്ചു പോകും അല്ലേ? കലിഫോര്‍ണിയയിൽ താമസമാക്കിയ മൻദിവർ തൂറിന്‍റെ കുടുംബത്തിന്‍റെ കാര്യവും വ്യത്യസ്തമായിരുന്നില്ല. വിവാഹാഘോഷത്തിലേക്ക് പൊലീസ് എത്തിയപ്പോൾ വീട്ടുകാര്‍ ആദ്യമൊന്ന് പകച്ചു. എന്നാല്‍ വളരെ ഹൃദ്യമായ മുഹൂർത്തങ്ങൾ സമ്മാനിച്ചാണ് ഈ സംഭവം അവസാനിച്ചത്.

മന്‍ദിവറിന്റെ വിവാഹാഘോഷത്തിനായി അമ്മായിയുടെ വീട്ടിലാണ് ബന്ധുക്കൾ ഒത്തുചേർന്നത്. പഞ്ചാബി ഗാനങ്ങളും ഡാൻസും ആരവങ്ങളുമൊക്കെ ചേർന്നതോടെ വീടിനു പുറത്തു സംഘടിപ്പിച്ച പരിപാടിയുടെ ശബ്ദം സമീപ വീടുകളിലേക്കും എത്തി. ഇതോടെ അമിത ശബ്ദമെന്ന പരാതി ലഭിച്ച് പൊലീസ് ഇവിടെയെത്തി. പൊലീസ് പരിപാടി അവസാനിപ്പിക്കാൻ ആവശ്യപ്പെടുമോ എന്നായിരുന്നു എല്ലാവരും ഭയപ്പെട്ടത്. എന്നാൽ ശബ്ദം കുറയ്ക്കാൻ നിര്‍ദേശിച്ചശേഷം പരിപാടിയുടെ ഭാഗമായി ഉദ്യോഗസ്ഥർ കുടുംബത്തിന്റെ സന്തോഷത്തിൽ പങ്കുചേർന്നു.

കുടുംബാംഗങ്ങൾക്കൊപ്പം പൊലീസുകാർ നൃത്തം ചെയ്തു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കുടുംബത്തിന്‍റെ ആതിഥേയത്വത്തിന് ജോവാക്വിന്‍ കൗണ്ടി ഷെറിഫ് ഓഫിസ് ട്വിറ്റിലൂടെ നന്ദി അറിയിച്ചതും ശ്രദ്ധേയമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com