‘സ്നേഹം നിഷേധിക്കപ്പെട്ടവർ; എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷം അവരോടൊപ്പം വേണമെന്ന് തോന്നി’

niranjana-01
ചിത്രങ്ങൾ : ഫഹദ് മുനീർ ∙ മനോരമ
SHARE

 ‘സേവ് ദ ഡേറ്റ്’ ഫോട്ടോ ഷൂട്ട് പോലും  അന്റാർട്ടിക്കയിൽ വേണോ അതോ ആനമുടിയിൽ വേണോ എന്ന ചർച്ചകൾ നടക്കുന്ന കാലഘട്ടത്തിലാണ് കല്യാണം വൃദ്ധസദനത്തിൽ വച്ചു നടത്തിയാൽ മതിയെന്നു പറഞ്ഞ് നിരഞ്ജന എന്ന പെൺകുട്ടി കയ്യടി നേടുന്നത്. കല്യാണ ഒരുക്കത്തെക്കുറിച്ചുള്ള വീട്ടുചർച്ചകൾക്കിടെ അടിയന്തര പ്രമേയമായി നിരഞ്ജന തന്നെ മുന്നോട്ടു വച്ചതാണ് ഈ നിർദേശം. മുൻ സ്പീക്കർ കൂടിയായ പിതാവ് പി.ശ്രീരാമകൃഷണൻ വോട്ടിനിടാതെ തന്നെ പ്രമേയം പാസാക്കുകയും ചെയ്തു. 22ന് ഞായറാഴ്ച മലപ്പുറം തവനൂരിലെ വൃദ്ധസദനത്തിൽ വച്ചാണ് നിരഞ്ജനയും തിരുവനന്തപുരം സ്വദേശി സംഗീതും തമ്മിലുള്ള വിവാഹം. ആഡംബരമില്ല, ആൾക്കൂട്ടമില്ല. മുത്തശ്ശിമാരുടെയും മുത്തശ്ശന്മാരുടെയും മനം നിറഞ്ഞ ആശിർവാദം മാത്രം അകമ്പടി. വിവാഹം സ്വർഗത്തിൽ വച്ചു നടക്കുന്നു എന്നല്ലേ പറയുക. എങ്കിൽ 22–ാം തീയതി തവനൂരിലെ വൃദ്ധസദനമാണ് ആ സ്വർഗം. കയ്യൂർ സമരത്തെ പശ്ചാത്തലമാക്കി രചിച്ച ചിരസ്മരണ ആണ് പി.ശ്രീരാമകൃഷ്ണന്റെ ഇഷ്ട പുസ്തകം. അതിന്റെ രചയിതാവ് ‘നിരഞ്ജന’(തൂലികാ നാമം) യോടുള്ള ആദരസൂചകമായാണ് മകൾക്ക് നിരഞ്ജന എന്നു പേരിടുന്നത്. സമൂഹത്തിൽ ഒറ്റപ്പെട്ടു പോയവർക്കൊപ്പം സ്വന്തം കല്യാണം ആഘോഷിക്കാനൊരുങ്ങി പുതിയൊരു സ്നേഹ അധ്യായം കൂടി നിരഞ്ജന ഇപ്പോൾ എഴുതിച്ചേർത്തിരിക്കുന്നു. ഇത്തരമൊരു തീരുമാനമെടുക്കാനുണ്ടായ കാരണങ്ങളെക്കുറിച്ച് നിരഞ്ജന പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

35 ന്റെ ചെറുപ്പത്തിൽ കോട്ടയത്തെ മുത്തച്ഛൻ ഓട്ടോറിക്ഷ

MORE VIDEOS
FROM ONMANORAMA