വധുവിന്റെ മെഹന്തി ‘സ്പെഷല്‍’; ആദ്യ കാഴ്ചയിൽ തിരിച്ചറിഞ്ഞ് വരൻ

bride-hides-famous-paintings-in-wedding-mehendi
SHARE

വിശ്വപ്രസിദ്ധ ചിത്രകാരന്മാരുടെ ശ്രദ്ധേയമായ പെയിന്റിങ്ങുകൾ മെഹന്തിയിൽ  ഉൾപ്പെടുത്തി വധു. സാധാരണ വരന്റെ പേരോ, ആദ്യാക്ഷരങ്ങളോ ആണു പലരും മെഹന്തിയിൽ ഉൾപ്പെടുത്തുക. എന്നാൽ അതു വേണ്ടെന്നായിരുന്നു അഞ്ജലി തപാഡിയ എന്ന യുവതിയുടെ തീരുമാനം. അഞ്ജലി സമൂഹമാധ്യമത്തിൽ പങ്കുവച്ച മെഹന്തിയുടെ ചിത്രങ്ങൾ വൈറലായി.

ഗുസ്താവ് കിംറ്റിന്റെ ദ് കിസ്, പാബ്ലോ പിക്കാസോയുടെ ഫെമ്മെ ഓ കോളിയൻ ജൗൺ, മൈക്കലാഞ്ചലോയുടെ ദ് ക്രിയേഷൻ ഓഫ് ആദം, വിൻസെന്റ് വാൻ ഗോഗിന്റെ സ്റ്റോറി നൈറ്റ്, ഹൊകുസായിയുടെ ദ് ഗ്രേറ്റ് വേവ് ഓഫ് കനഗാവ, കീത്ത് ഹാരംഗിന്റെ ഗ്രാഫിറ്റി തുടങ്ങി പ്രശസ്ത സൃഷ്ടികളാണു മെഹന്തിയിലുള്ളത്. 

‘മെഹന്തിയിൽ വരന്റെ പേര് എവിടെയെന്ന് പലരും ചോദിച്ചു. അതിനു പകരം ഞാൻ ഇതാണ് ചെയ്തത്’ എന്നാണ് വിഡിയോ പങ്കുവച്ച് അഞ്ജലി കുറിച്ചത്. . ആദ്യ കാഴ്ചയിൽ വരൻ ആകർഷ് ഇതിലെ എല്ലാ കലാസൃഷ്ടികളും തിരിച്ചറിഞ്ഞു. പ്രണയവും താൽപര്യങ്ങളിലും സമാനമായതിനാലാണ് ഇതെന്ന് അഞ്ജലി കുറിച്ചു. ബെംഗളൂരു ആസ്ഥാനമായുള്ള ആർട്ടിസ്റ്റ് കമൽ ക്ലാരയാണ് മനോരമായ മെഹന്ദി ഒരുക്കിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS