വിവാഹദിനത്തിൽ വധൂവരന്മാർക്ക് സുഹൃത്തുക്കളും ബന്ധുക്കളും സർപ്രൈസ് നല്‍കുന്നത് ഇപ്പോഴൊരു പതിവാണ്. വിവാഹദിനം രസകരമാക്കി മാറ്റാൻ ഇത്തരം പ്രവൃത്തികള്‍ സഹായിക്കും. ഇത്തരത്തിലൊരു സർപ്രൈസ് സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഗൂഗിളിൽ ആഡ്സ് മാനേജറായ കൃഷ്ണ വർഷ്ണിയാണ് തന്റെ പങ്കാളിയും ആമസോണിൽ ഗ്രൂപ്പ് ഓപ്പറേഷൻ മാനേജറായ ഫാൽഗുനി ഖന്നയ്ക്ക് വിവാഹവേദിയിൽ സർപ്രൈസ് ഒരുക്കിയത്.
ചടങ്ങിനു തൊട്ടു മുൻപാണ് വരണമാല്യം കാണാനില്ലെന്ന് പറഞ്ഞു കൃഷ്ണ പരിഭ്രാന്തനായത്. എന്നാൽ ഇയാൾ ഉടനെ പരിഹാരവും കണ്ടെത്തി. ആമസോണിൽനിന്ന് മറ്റൊരു വരണമാല്യം ഓർഡർ ചെയ്തു. നിമിഷങ്ങൾക്കകം ആമസോണിന്റെ ടിഷർട്ട് ധരിച്ചയാൾ വേദിയിലെത്തി ഒരു പെട്ടി കൈമാറി. അതിൽ വരണ്യമാലമുണ്ടായിരുന്നു. ഇതു കണ്ടതോടെ ഫാൽഗുനിക്ക് ചിരിയടക്കാനായില്ല.
ഫോട്ടോയ്ക്കൊപ്പം കൃഷ്ണ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് വൈറലവായി. വരന്റെ രസകരമായ പ്രവൃത്തിയെ അഭിനന്ദിച്ചും ഇരുവർക്കും സന്തോഷകരമായ ദാമ്പത്യം ആശംസിച്ചും നിരവധി കമന്റുകളാണ് ലഭിച്ചത്.