നടൻ നൂബിൻ ജോണി വിവാഹിതനായി. ഡോ. ബിന്നി സെബാസ്റ്റ്യനാണ് വധു. ഏഴു വർഷമായി പ്രണയത്തിലായിരുന്നു. ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചാണ് നൂബിൻ വിവാഹവിശേഷം ആരാധകരെ അറിയിച്ചത്.
ബ്രൗൺ സ്യൂട്ട് ആയിരുന്നു നൂബിന്റെ വേഷം. കറുപ്പ് വെയിസ്റ്റ് കോട്ടും ഷർട്ടുമാണ് ഉള്ളിൽ ധരിച്ചത്. വെള്ള ഗൗൺ ആണ് ബിന്നി ധരിച്ചത്.
ബിന്നിയുടെ മുഖം മറച്ചുള്ള ചിത്രങ്ങളും വിഡിയോയും നൂബിൻ നേരത്തെ പങ്കുവച്ചിരുന്നു. സമയം ആകുമ്പോൾ പ്രണയിനിയെ വെളിപ്പെടുത്താം എന്നും പറഞ്ഞിരുന്നത്. തുടര്‍ന്ന് ഇവരുടെ വിവാഹനിശ്ചയത്തിന്റെ തലേദിവസമാണ് പ്രിയതമയുടെ ചിത്രം നൂബിൻ പങ്കുവച്ചത്.
ഇടുക്കി ജില്ലയിലെ രാജാക്കാട് സ്വദേശിയായ നൂബിൻ മോഡലിങ്ങിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. കുടുംബവിളക്ക് സീരയലിലെ പ്രതീഷ് എന്ന കഥാപാത്രത്തിലൂടെയാണ് പ്രേക്ഷകപ്രീതി നേടിയത്.