ഓളപ്പരപ്പിൽ വിസ്മയമായി എംഫോർ മാരി കല്യാണവഞ്ചി

SHARE

നെഹ്‌റു ട്രോഫി വള്ളംകളിയുടെ വീറും വാശിക്കുമിടെ ശ്രദ്ധ നേടി എംഫോർ മാരിയുടെ കല്യാണവഞ്ചിയും. ചുണ്ടൻ വള്ളങ്ങളുടെ പോരാട്ടാം ആവേശത്തോടെ വീക്ഷിച്ചിവർക്കു മുന്നിൽ വിസ്മയക്കാഴ്ചയുടെ വേറിട്ട അനുഭവമായിരുന്നു കല്യാണവഞ്ചി. കുടുംബത്തോടൊപ്പം വധൂവരന്മാർ അണിഞ്ഞൊരുങ്ങി എത്തിയതായിരുന്നു കല്യാണവഞ്ചിയുടെ പ്രധാന ആകർഷണം. ഈ വിസ്മയ വിരുന്നിന് താളമേകാൻ നാദസ്വര സംഘവും ഒപ്പമുണ്ടായിരുന്നു. എംഫോർ മാരിയിലൂടെ വിവാഹിതരായ പ്രണവും കാവ്യയുമായിരുന്നു വിവാഹ ജോഡികൾ. 

മുൻകാലങ്ങളിൽ അക്കരെയുള്ള വരന്റെ വീട്ടിൽ പോകാൻ വധും വരനും ആശ്രയിക്കുന്ന വള്ളത്തെ ഓർമിപ്പിക്കുന്നതായിരുന്നു എം ഫോർ മാരിയുടെ കല്യാണവഞ്ചി. ഉയർന്നു താഴ്ന്ന തുഴകയുടെ തിമിർപ്പിനൊപ്പം മുഴങ്ങിയ പരമ്പരാഗത വള്ളം പാട്ടുകളോടെയാണ് വധുവിനെ വരവേറ്റത്. വള്ളങ്ങളുടെ ഗാംഭീര്യവും തുഴക്കാരുടെ വാദ്യഘോഷവും ഓണക്കാലത്തിന്റെ പ്രത്യേകതയാണ്. സമൃദ്ധിയുടെ ഉത്സവമായ ഓണക്കാലത്ത് ഇത്തരം ആഘോഷങ്ങൾ കേരളത്തിൽ പതിവാണ്. 

ദക്ഷിണേന്ത്യക്കാർക്ക് ജീവിത പങ്കാളികളെ കണ്ടെത്താനും അവരുടെ കുടുംബങ്ങളെ പരിചയപ്പെടാനുമുള്ള ഏറ്റവും നല്ല വഴികാട്ടിയാണ് മലയാള മനോരമയുടെ മാട്രിമോണിയൽ വെബ്‌സൈറ്റായ എംഫോർ മാരി. ഈ ഓണക്കാലത്ത് ഉപഭോക്താക്കൾക്ക് അവരുടെ ഓണ ഫോട്ടോകളും റീലുകളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാനും എക്സ്ക്ലുസീവ് ഗിഫ്റ്റ് ഹാംപറുകൾ നേടാനും കഴിയുന്ന ‘വെയർ ഹാപ്പിനസ്’ ക്യാംപെയ്ൻ എം ഫോർ മാരി ഒരുക്കുന്നുണ്ട്. ഓണക്കാലത്ത് ക്യാമ്പസുകളിൽ സംഘടിപ്പിച്ച പ്രത്യേക പരിപാടികളിലൂടെ ഇത്തവണത്തെ ഏറ്റവും വലിയ ഓണ ക്യാംപെയ്നായി മാറിയിരിക്കുകയാണ് എംഫോർ മാരിയുടെ ‘വെയർ ഹാപ്പിനസ്’. ഉപഭോക്താക്കൾക്ക് അവരുടെ പ്രൊഫൈലിൽ ഓണചിത്രങ്ങൾ അപ്‌ഡേറ്റ് ചെയ്യാനുള്ള ഓപ്ഷനും ഇതിനോടകം ഹിറ്റായിരുന്നു. 

MORE IN WEDDING

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}