‘യാത്ര തുടങ്ങുന്നു’; സേവ് ദ് ഡേറ്റുമായി നടി ഗൗരി കൃഷ്ണൻ
Mail This Article
×
സേവ് ദ് ഡേറ്റ് പങ്കുവച്ച് സീരിയൽ താരം ഗൗരി കൃഷ്ണൻ. നവംബർ 24ന് ആണ് ഗൗരിയുടെയും സംവിധായകൻ മനോജ് പേയാടിന്റെയും വിവാഹം. പുഴക്കരയിൽ ഇരുവരും കൈകോർത്തു പിടിച്ചു നിൽക്കുന്ന ചിത്രമാണ് സേവ് ദ് ഡേറ്റിലുള്ളത്. ‘‘എന്നും കൈകൾ ഇങ്ങനെ കോർത്തു പിടിക്കാൻ ദൈവം ഞങ്ങളെ അനുഗ്രഹിക്കട്ടേ’’ എന്ന് ചിത്രത്തിനൊപ്പം ഗൗരി കുറിച്ചു.
ഗൗരി നായികയായി അഭിനയിച്ച പൗർണമിത്തിങ്കൾ സീരിയലിന്റെ സംവിധായകനാണ് മനോജ് പേയാട്. ഫെബ്രുവരി 11ന് ആയിരുന്നു ഇവരുടെ വിവാഹനിശ്ചയം. മനോജ് തിരുവനന്തപുരം സ്വദേശിയും ഗൗരി കോട്ടയം സ്വദേശിയുമാണ്.
അഭിനയത്തോടൊപ്പം വ്ലോഗറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായും ശ്രദ്ധ നേടിയ താരമാണ് ഗൗരി. കോട്ടയം സ്വദേശിയാണ്. ‘അനിയത്തി’ എന്ന സീരിയലിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. പൗർണമിത്തിങ്കൾ എന്ന പരമ്പരയിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.