വിവാഹ ഒരുക്കങ്ങളുടെ വിഡിയോയുമായി നടി ഗൗരി കൃഷ്ണൻ. ഹൽദി ആഘോഷത്തിന്റെ വിഡിയോ ഉൾപ്പെടെ താരം യുട്യൂബ് ചാനലിലൂടെ പങ്കുവച്ചിട്ടുണ്ട്.
മഞ്ഞ സാരിയിൽ പഴയകാല നായികമാരെ ഓർമിപ്പിക്കുന്ന രീതിയിലാണ് ഗൗരി ഒരുങ്ങിയത്. മേക്കപ്പിലും ആഭരണങ്ങളിലും ലാളിത്യം നിറഞ്ഞു. സഹപ്രവർത്തകരും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ഹൽദിയിൽ പങ്കെടുത്തു. എല്ലാവരും മഞ്ഞ വസ്ത്രം ധരിച്ചാണ് എത്തിയത്.
നവംബർ 24ന് ആണ് ഗൗരിയുടെ വിവാഹം. സംവിധായകനായ മനോജ് പേയാട് ആണ് വരന്‍. ഗൗരി നായികയായ പൗർണമിത്തിങ്കൾ സീരിയലിന്റെ സംവിധായകനാണ്.