അനന്തിന്റെ വിവാഹനിശ്ചയം അംബാനിമാരുടെ ഇഷ്ട ക്ഷേത്രത്തിൽ

anant-ambani-radhika-merchent-engagement-at-shrinathji-temple-nathdwara
(ഇടത്) അനന്ത് അംബാനിയും രാധിക മെർച്ചന്റും, (വലത്) ശ്രീനാഥ്ജി ക്ഷേത്രത്തിലെ പ്രതിഷ്ഠ∙ Image Credit: Shrinathji Temple, Nathdwara/facebook
SHARE

ബനാസ് നദിക്കരയിലെ പ്രശസ്തമായ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ രാധികയും അനന്തും പരസ്പരം വിവാഹനിശ്ചയ മോതിരം അണിയിച്ചു. 

രാജസ്ഥാനിൽ റിലയൻസ് ജിയോയുടെ 5ജി സേവനത്തിനു തുടക്കമിടാനുള്ള വേദിയായി മുകേഷ് അംബാനി തിരഞ്ഞെടുത്ത ശ്രീനാഥ്ജി ക്ഷേത്രത്തിൽവച്ചു തന്നെയാണ് ഇളയ മകൻ അനന്ത് അംബാനിയുടെ വിവാഹനിശ്ചയച്ചടങ്ങും നടത്തിയത്. എൻകോർ ഹെൽത്ത്കെയർ സിഇഒ വിരേൻ മെർച്ചെന്റിന്റെയും ഷൈലയുടെയും മകളാണു രാധിക. വിവാഹം ഉടനെയുണ്ടാകും. തീയതി പുറത്തുവിട്ടിട്ടില്ല. 

നാഥ്ദ്വാരയിലെ ശ്രീനാഥ്ജി ക്ഷേത്രം അംബാനി കുടുംബത്തിന് എക്കാലവും പ്രിയപ്പെട്ടതാണ്. കുടുംബത്തിന്റെ ആരാധനാമൂർത്തിയാണു ശ്രീനാഥ്ജി.  

യുഎസിലെ ബ്രൗൺ യൂണിവേഴ്സിറ്റിയിൽ പഠിച്ച അനന്ത് അംബാനി (27) ഇപ്പോൾ റിലയൻസിന്റെ എനർജി ബിസിനസ് വിഭാഗത്തിനു നേതൃത്വം നൽകുന്നു. ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ നിന്നു ബിരുദം നേടിയ രാധിക (24) എൻകോർ ഹെൽത്ത്കെയർ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗമാണ്. നൃത്തം പഠിക്കുന്ന രാധികയുടെ അരങ്ങേറ്റം കഴിഞ്ഞ ജൂണിൽ മുംബൈയിലെ ജിയോ വേൾഡ് സെന്ററിൽ നടത്താൻ മുൻകയ്യെടുത്തത് മുകേഷ് അംബാനിയും ഭാര്യ നിതയുമായിരുന്നു.

വിവാഹനിശ്ചയച്ചടങ്ങിനു ശേഷം ഇരുവരും കുടുംബാംഗങ്ങളും ഇന്നലെ മുഴുവൻ ശ്രീനാഥ്ജി ക്ഷേത്രത്തിൽ സമയം ചെലവഴിച്ചു. ഉണ്ണിക്കണ്ണന്റെ വിഗ്രഹത്തിലെ ആടയാഭരണങ്ങൾ ദിവസം 7 തവണ മാറ്റുന്ന ചടങ്ങുകളിലും പങ്കെടുത്തു. ഗുരുവായൂർ ഉൾപ്പെടെ ക്ഷേത്രങ്ങളിൽ ഈ വർഷം ആദ്യം രാധികയെയും കൂട്ടി മുകേഷ് അംബാനി ദർശനം നടത്തിയിരുന്നു.

MORE IN WEDDING

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS