'വൈറൽ കപ്പിൾ ' ജിസ്മയും വിമലും വിവാഹിതരാവുന്നു?

jisma-and-vimal-propasal
SHARE

സമൂഹമാധ്യമത്തിലെ 'വൈറൽ കപ്പിൾസ്' ജിസ്മയും വിമലും വിവാഹിതരാവുന്നു. സമൂഹമാധ്യമത്തിലൂടെയാണ് ഇരുവരും വിവാഹ വാർത്ത അറിയിച്ചത്. കാടിനെ സാക്ഷിയാക്കി ജിസ്മയെ പ്രൊപ്പോസ് ചെയ്യുന്ന ചിത്രങ്ങളാണ് ഇരുവരും ഷെയർ ചെയ്തിരിക്കുന്നത്. എന്നാൽ, 'ആദ്യം ജോലി പിന്നെ കല്യാണം ' എന്ന വെബ്‌ സീരിസിന്റെ പ്രമോഷന്റെ ഭാഗമാണോ ഈ പ്രപ്പോസൽ ചിത്രം എന്ന സംശയത്തിലാണ് ആരാധകർ. 

jisma-vimal-propasal-photos-02

അവതാരകയായി മിനിസ്ക്രീനിലെത്തിയ താരമാണ് ജിസ്മ പിന്നീട് ഹ്രസ്വചിത്രങ്ങളിലൂടെയാണ് ശ്രദ്ധേയയായത്. പ്രേമം എന്ന ഹിറ്റ് ചിത്രത്തിലും വെബ് സീരീസ് ആയ കരിക്കിന്റെ പുതിയ സീരീസിലും വിമൽ അഭിനയിച്ചിട്ടുണ്ട്. ആങ്കറിങ് ഫീൽഡിൽ വച്ചാണ് ആദ്യമായി കണ്ടുമുട്ടിയതെന്നും പിന്നീട് ഒരുമിച്ചു വെബ്‌ സീരിസ് ചെയ്യാൻ തുടങ്ങിയപ്പോൾ ആ സൗഹൃദം വളരുകയുമായിരുന്നെന്നാണ് ഇരുവരും പറയുന്നത്. ഇവരുടെ യൂട്യൂബ് ചാനലായ ജിസ്മ–വിമൽ പ്രേക്ഷകർക്കിടയിൽ വൈറലാണ്.  

Content Summary : Jisma and Vimal proposal

MORE IN WEDDING

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS