ADVERTISEMENT

അനന്ത് അംബാനിയുടെ വിവാഹത്തിന് ഒരുങ്ങിയി അംബാനി കുടുംബം. വിവാഹത്തിനു മുന്നോടിയായുള്ള ആഘോഷങ്ങളുടെ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ച. ചൊവ്വാഴ്ച നടന്ന മെഹന്തിയുടെ ചിത്രങ്ങളും വിഡിയോയും വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

 

radhika-merchant
Image Credits: Instagram.com/abujanisandeepkhosla

സെലിബ്രിറ്റി ഡിസൈനർമാരായ അബു ജാനി സന്ദീപ് കോസ്‌ല ഒരുക്കിയ ലെഹങ്കയായിരുന്നു രാധിക മെർച്ചന്റ് ധരിച്ചത്. ഡിസൈനർമാരുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ മെഹന്തിക്ക് ഒരുങ്ങിയ രാധികയുടെ ചിത്രങ്ങൾ പങ്കുവച്ചിരുന്നു. ഹാൽഫ് സ്ലീവ് ആണ് ബ്ലൗസിനുള്ളത്. ക്രോപ്ഡ് ഹെമിലൈനും വർണാഭമായ എംബ്ബെല്ലിഷ്മെന്റുകളും ലെഹങ്കയെ ആകർഷകമാക്കുന്നു. പിങ്ക് ദുപ്പട്ടയാണ് പെയർ ചെയ്തത്. ' സന്തോഷത്തിന്റെ നിറം. കസ്റ്റമൈസ് ചെയ്ത മൾട്ടി കളർ ലെഹങ്കയിലാണ് രാധിക സുന്ദരിയായത്. ഫ്ലോറൽ ബുട്ടീസും മിററുകളും ചേർത്താണ് ബോർഡർ ഡിസൈൻ ചെയ്തത് ' - രാധികയുടെ ചിത്രങ്ങൾക്കൊപ്പം ഡിസൈനർമാർ കുറിച്ചു.

 

മരതക കല്ലുകൾ പതിച്ച ഹെവി ആഭരണങ്ങളാണ് പെയർ ചെയ്തത്. നെക്‌ലേസ്, ചോക്കർ, മാംഗ് ടിക്ക, ജുംക, മോതിരങ്ങൾ എന്നിങ്ങനെ നീളുന്നു ആഭരണങ്ങൾ. ബോളിവുഡ് ചിത്രമായ കലങ്കിലെ ഗാനത്തിനൊപ്പം രാധിക ചുവടുവയ്ക്കുന്ന വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 

 

രാജസ്ഥാനിലെ നാഥ് ദ്വാരയിലുള്ള ശ്രീനാഥ്ജി ക്ഷേത്രത്തിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ 2022 ഡിസംബറിലായിരുന്നു അനന്തിന്റെയും രാധികയുടെയും വിവാഹനിശ്ചയം. എൻകോർ ഹെൽത്ത് കെയർ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ (സിഇഒ) വിരേൻ മർച്ചെന്റിന്റെയും ഷൈലയുടെയും മകളാണ് രാധിക. 

 

ന്യൂയോർക്ക് സർവകലാശാലയിൽനിന്നു പൊളിറ്റിക്കൽ സയൻസിൽ ബിരുദവും ബിഡി സൊമാനി ഇന്റർനാഷനൽ സ്കൂളിൽ നിന്ന് ഐബി ഡിപ്ലോമയും നേടിയ രാധിക, ബോർഡ് ഓഫ് എൻകോർ ഹെൽത്ത്‌കെയറിൽ ഡയറക്ടറാണ്. യു‌എസ്‌എയിലെ ബ്രൗൺ യൂണിവേഴ്‌സിറ്റിയിൽ പഠനം പൂർത്തിയാക്കിയ അനന്ത് നിലവിൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ‍ഡയറക്ടറാണ്. ജിയോ പ്ലാറ്റ്‌ഫോമുകളുടെയും റിലയൻസ് റീട്ടെയ്ൽ വെഞ്ചേഴ്സിന്റെയും ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

 

Content Summary: Anant Ambani-Radhika Merchant Mehendi Ceremony Photos

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com