രമേശ് ചെന്നിത്തലയുടെ മകൻ രമിത് വിവാഹിതനായി

rameshchennithala-son-wedding-01
SHARE

മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെയും അനിതാ രമേശിന്റെയും ഇളയ മകൻ രമിത് വിവാഹിതനായി. ബഹ്റൈനിൽ താമസമാക്കിയ ജോൺ കോശിയുടെയും ഷൈനി ജോണിന്റെയും മകൾ ജൂനിറ്റയാണ് വധു. 

rameshchennithala-son-wedding-02

തിരുവനന്തപുരം നാലാഞ്ചിറയിലെ ഗിരിദീപം ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു വിവാഹം. കേരളത്തിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ വിവാഹ ചടങ്ങിൽ പങ്കെടുത്തു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തുടങ്ങി നിരവധിപേ‌ർ വധൂ വരൻമാർക്ക് ആശംസകളറിയിക്കാനെത്തി. 

rameshchennithala-son-wedding-03

തിരുവനന്തപുരം മാർ ബസേലിയോസ് എൻജിനീയറിങ് കോളജിലാണ് രമിത്തും ജൂനിറ്റയും പഠിച്ചത്. പഠനകാലയളവിലെ സൗഹൃദമാണ് പ്രണയത്തിലേക്കും വിവഹാത്തിലേക്കും എത്തിയത്. ഇൻകംടാക്സ് മംഗലാപുരം ഡെപ്യൂട്ടി കമ്മീഷണറാണ് രമിത്ത്. ബഹ്റൈനിൽ കിംസ് ഹോസ്പിറ്റൽ ഗ്രൂപ്പ് ഐടി വിഭാഗത്തിലാണ് ജൂനിറ്റ ജോലി ചെയ്യുന്നത്. 

Content Summary: Son of Ramesh Chennithala got Married

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS