താലികെട്ടിന് പിന്നാലെ പരസ്പരം ചുംബിച്ച് റിഷാനയും പ്രവീണും; വിഡിയോ

wedding-video-of-trans-couples-rishana-praveen
Image Credits: Instagram/rishana_ayshu
SHARE

പ്രണയദിനത്തിൽ വിവാഹിതരായ ട്രാൻസ് കപ്പിൾസ് പ്രവീണും റിഷാനയും തങ്ങളുടെ വിവാഹ വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ്. പിങ്ക് നിറത്തിലുള്ള സാരിയും പച്ച ബ്ലൗസും അണിഞ്ഞ് അതിമനോഹരിയാണ് റിഷാന. പരമ്പരാഗത രീതിയിലുള്ള ആഭരണങ്ങളാണ് ധരിച്ചിരിക്കുന്നത്. പാലക്കാട് വച്ച് നടന്ന വിവാഹ ചടങ്ങിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് പങ്കെടുത്തിരിക്കുന്നത്. 

വിവാഹ വിഡിയോ ചുരുങ്ങിയ നിമിഷം കൊണ്ട് നിരവധിപേരാണ് കണ്ടത്. താലികെട്ടിയതിന് ശേഷം ഇരുവരും ചുംബിക്കുന്നതും സുഹൃത്തുക്കളുമായി സന്തോഷം പങ്കിട്ട് നൃത്തം ചെയ്യുന്നതും വിഡിയോയിലുണ്ട്. ഇരുവർക്കും മംഗളാശംസകൾ നേർന്ന് നിരവധി കമന്റുകളുണ്ട്. 

Content Summary: Wedding video of trans couple Rishana and Praveen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS