വിവാഹനിശ്ചയത്തിന് ആരതി തിളങ്ങിയത് സ്വന്തമായി ഡിസൈൻ ചെയ്ത ലെഹങ്കയിൽ; വില രണ്ടു ലക്ഷം!

HIGHLIGHTS
  • പർപ്പിൾ നിറത്തിലുള്ള ലെഹങ്കയില്‍ ആരതിയെത്തിയപ്പോള്‍ അതേ നിറത്തിലുള്ള സ്യൂട്ടിലാണ് റോബിന്‍ തിളങ്ങിയത്
robin-radhakrishnan-arati-podi-engagement
Image Credits: Instagram/arati_podi
SHARE

ഡോ. റോബിന്‍ രാധാകൃഷ്ണനും നടിയും ഫാഷന്‍ ഡിസൈനറുമായ ആരതി പൊടിയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. ഇപ്പോൾ ഇരുവരുടെയും അതിമനോഹരമായ വസ്ത്രധാരണമാണ് സോഷ്യല്‍ മീഡിയയില്‍ ചർച്ച. പർപ്പിൾ നിറത്തിലുള്ള ലെഹങ്കയില്‍ ആരതിയെത്തിയപ്പോള്‍ അതേ നിറത്തിലുള്ള സ്യൂട്ടിലാണ് റോബിന്‍ തിളങ്ങിയത്.

രണ്ടു വസ്ത്രങ്ങൾ ഡിസൈന്‍ ചെയ്യണമെന്നാണ് ആദ്യം കരുതിയത്. എന്നാൽ സമയം കിട്ടാത്തതു കൊണ്ട് ഒരു വസ്ത്രം മതിയെന്ന് തീരുമാനിച്ചു. 10 സ്റ്റാഫുകളാണ് കടയിൽ ഇപ്പോഴുള്ളത്. കസ്റ്റർമേഴ്സിന് കൊടുക്കേണ്ട വര്‍ക്കുകളുണ്ട്. അതിനിടയിലാണ് എന്റെ ലെഹങ്ക ചെയ്തു തീർത്തത്. കൈ കൊണ്ടാണ് ഡിസൈന്‍ വര്‍ക്കുകള്‍ ചെയ്തത് - ആരതി

ധാരാളം വര്‍ക്കുകള്‍ നിറഞ്ഞ ലെഹങ്ക ഡിസൈന്‍ ചെയ്തത് ആരതി തന്നെയാണ്. രണ്ടു ലക്ഷം രൂപയാണ് വസ്ത്രത്തിന്റെ വില. നാലു ദിവസം കൊണ്ടാണ് വിവാഹനിശ്ചയത്തിനുള്ള ലെഹങ്ക പൂർത്തിയാക്കിയത്. വയലറ്റ് ഏറെ ഇഷ്ടമുള്ള നിറമായതു കൊണ്ടാണ് തിരഞ്ഞെടുത്തതെന്ന് ആരതി പറയുന്നു. 

റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകർക്ക് പരിചിതമായ റോബിൻ ഒരു ഇന്റർവ്യൂവിൽ വച്ചാണ് ആരതിയെ കാണുന്നതും തമ്മിൽ ഇഷ്ടത്തിലാകുന്നതും. സോഷ്യൽ മീഡിയയിൽ ആക്ടീവായ ഇരുവർക്കും നിരവധി ആരാധകരാണുള്ളത്. രണ്ടു പേരും ഇഷ്ടത്തിലായ അന്നുമുതൽ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയ വഴി അറിയിക്കാറുണ്ട്. നിശ്ചയദിനത്തിൽ ഇരുവരും പങ്കുവച്ച ഫോട്ടോയ്ക്ക് ആശംസകളുമായി നിരവധി പേരെത്തി. ഇത് ഞങ്ങൾ കാത്തിരുന്ന നിമിഷമെന്നാണ് ആരാധകർ പറയുന്നത്.

Content Summary: Arati Podi Designed Her Own Engagement Dress, Price Worth 2 Lakhs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA