അമ്മയുടെ സാരിയും ആഭരണങ്ങളും, വിവാഹ ദിനത്തിൽ ചുവപ്പിൽ തിളങ്ങി സ്വര ഭാസ്കർ

swara-bhasker-wore-her-mothers-saree-and-ornaments-on-wedding
Image Credits: Twitter/ReallySwara
SHARE

ജനുവരി ആറിനാണ് നടിയും ആക്ടിവിസ്റ്റുമായ സ്വരഭാസ്കറും സമാജ്‍വാദി പാർട്ടി നേതാവ് ഫഹദ് അഹമ്മദുമായുള്ള വിവാഹം നടന്നത്. സ്പെഷൽ മാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്തതിന് ശേഷം താരം തന്നെയാണ് വിവാഹ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. വളരെ ലളിതമായ രീതിയിലായിരുന്നു വിവാഹ ചടങ്ങുകൾ. 

swara-bhasker-wore-her-mothers-saree-and-ornaments-on-wedding1

വിവാഹദിനത്തിൽ താരം അണിഞ്ഞ വസ്ത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്നത്. അമ്മയുടെ വസ്ത്രമാണ് വിവാഹ ദിനത്തിൽ ധരിച്ചതെന്ന് സ്വര ട്വിറ്ററിലൂടെ വ്യക്തമാക്കി. വിവാഹദിനത്തിൽ സ്വര ധരിച്ച ആഭരണങ്ങൾ വളരെ മനോഹരമായിരുന്നു. ഇതും തന്റെ അമ്മയുടേതാണെന്നും സ്വര പറഞ്ഞു. 

swara-bhasker-wore-her-mother's-saree-and-ornaments-on-wedding

ഗോൾഡൻ നിറത്തിലുള്ള ബോർഡറിലുള്ള ചുവപ്പ് സാരിയാണ് സ്വര വിവാഹത്തിന് ധരിച്ചത്. ഓഫ് വൈറ്റ് നിറത്തിലുള്ള ബ്ലൗസിൽ നിറയെ എംബ്രോയ്ഡറി വർക്കുകളും നൽകിയിട്ടുണ്ട്. ഒരു ചോക്കർ നെക്ലൈസും നെറ്റിചുട്ടിയും ചെറിയൊരു കമ്മലും വളകളുമാണ് ആക്സസറീസ്. 

ചുവന്ന ഹാഫ് കോട്ടോടുകൂടിയ വെള്ള കുർത്തയും പൈജാമയുമാണ് ഫഹദ് ധരിച്ചത്. സ്വരയുടെ വേഷത്തിന് ഇണങ്ങുന്നതായിരുന്നു ഫഹദിന്റെ വസ്ത്രവും. 

Content Summary: Swara Bhasker wore her mother's saree and ornaments on wedding

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA