മേക്കപ്പ് ചതിച്ചു; കല്യാണത്തിൽ നിന്ന് പിന്മാറി വരൻ

624945444
Representative image. Photo Credit: Zinkevych/istockphoto.com
SHARE

വിവാഹ ദിനത്തിൽ ഏറ്റവും നന്നായി അണിഞ്ഞൊരുങ്ങി നിൽക്കാനായിരിക്കും എല്ലാ പെണ്‍കുട്ടികളും ഇഷ്ടപ്പെടുക. കല്യാണദിവസത്തിലെ അട്രാക്ഷൻ താൻ തന്നെയാവണമെന്ന് പെൺകുട്ടികൾ കരുതാറുമുണ്ട്. അതിനായി ഏറ്റവും മികച്ച വസ്ത്രങ്ങളും മേക്കപ്പുമെല്ലാമായിരിക്കും തെരഞ്ഞെടുക്കുക. എന്നാൽ കർണാടകയിൽ അണിഞ്ഞൊരുങ്ങാനായി ബ്യൂട്ടിപാര്‍ലറിൽ പോയ ഒരു യുവതിയുടെ കല്യാണം തന്നെ മുടങ്ങിയിരിക്കുകയാണ്.

ഹസൻ ജില്ലയിലെ അസരിഗിര സ്വദേശിയായ പെണ്‍കുട്ടിയുടെ വിവാഹമാണ് മേക്കപ്പ് കാരണം മുടങ്ങിയത്. വിവാഹ മേക്കോവറിന് ബ്യൂട്ടിപാർലറിൽ പോയ പെണ്‍കുട്ടിയോട് പുത്തൻ മേക്കപ്പ് പരീക്ഷിക്കാമെന്ന് ബ്യൂട്ടി പാർലർ ഉടമ പറഞ്ഞു. ഫൗണ്ടേഷനിട്ടതിന് പിന്നാലെ ആവികൊള്ളിച്ചതോടെ മുഖം പൊള്ളുകയും വീർക്കുകയും ചെയ്തു. വധുവിന്റെ മുഖം പൊള്ളിയതോടെ വരൻ വിവാഹത്തിൽ നിന്ന് പിന്മാറുകയും ചെയ്തു. 

മുഖത്തിന് പൊള്ളലേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബ്യൂട്ടിപാർലറിനെതിരെ യുവതിയുടെ കുടുംബം പരാതി നൽകി. 

Content Summary: Karnataka woman's face disfigured during makeup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA