തകർത്താടി ഉത്തരയും ആദിത്യയും; ഹൽദി ദിനം ആഘോഷമാക്കി കുടുംബം

uthara-sharath-and-family-celebrates-haldi1
ചിത്രത്തിന് കടപ്പാട് : യൂട്യൂബ്
SHARE

മഞ്ഞ സാരിയിൽ നാടൻ സ്റ്റൈലിലാണ് ഉത്തര ഹൽദി ദിനത്തിൽ അണിഞ്ഞൊരുങ്ങിയത്. മഞ്ഞ സാരിക്കൊപ്പം പച്ച ബ്ലൗസാണ് ഉത്തര ധരിച്ചത്. പരമ്പരാഗത രീതിയിൽ മടിസാർ സ്റ്റൈലിൽ സാരി ധരിച്ച് മുടിയിൽ പൂക്കളും ചൂടി ഒരു നാടൻ സുന്ദരിയായാണ് ഉത്തര ഒരുങ്ങിയത്. മഞ്ഞ കുർത്തയാണ് വരൻ ആദ്യത്യ ധരിച്ചത്. 

പാട്ടും നൃത്തവുമായി ഹൽദി ദിനം ആഘോഷമാക്കിയിരിക്കുകയാണ് ഉത്തരയും കുടുംബവും. നടൻ ലാലും ചടങ്ങുകൾക്കെത്തിയിരുന്നു. ഗംഭീര ഡാൻസുമായി ചടങ്ങിനെത്തിയവരെ പോലും അമ്പരപ്പിച്ചിരിക്കുകയാണ് നൃത്ത കുടുംബം. വരന്റെയും വധുവിന്റെയും കുടുംബങ്ങളുടെ നൃത്ത മത്സരവും ചടങ്ങിനെ ഗംഭീരമാക്കി. അന്താക്ഷരി മത്സരമടക്കം പല വേറിട്ട മത്സരങ്ങളും നടത്തി ഹൽദി അടിച്ചുപൊളിച്ചു. 

മഞ്ഞയിൽ നീല ബോർഡറുള്ള സാരി ധരിച്ചാണ് ആശ ശരത്ത് ഹൽദി ദിനത്തിലെത്തിയത്. മകളെ പോലെ തന്നെ അതി സുന്ദരിയായിരുിന്നു ആശ ശരത്തും. 

Content Summary: Uthara Sharath and family celebrates haldi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA