ADVERTISEMENT

റിയാലിറ്റി ഷോകളിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ് മാളവിക കൃഷ്ണദാസ്. മികച്ച നർത്തകി കൂടിയായ മാളവിക വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. തന്റെ വിവാഹ വിശേഷങ്ങളും സോഷ്യൽ മീഡിയ വഴിയാണ് മാളവിക അറിയിച്ചത്. മഴവിൽ മനോരമയിലെ ‘നായികാ നായകൻ’ എന്ന പരിപാടിയിലെ മാളവികയുടെ സഹ മത്സരാർഥിയായ തേജസാണ് വരൻ. ഇപ്പോഴിതാ ഇരുവരുടെയും പ്രീവെഡ്ഡിങ്ങ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. 

Read More: ‘എന്റെ പ്രവൃത്തികള്‍ ബുദ്ധിമുട്ടുണ്ടാക്കുന്നെങ്കില്‍ ഗൗനിക്കാതിരിക്കുക’, ഗർഭകാലത്തെ വിമർശനം പരിധി കടന്നു; പാർവതി കൃഷ്ണ

നാടൻ ലുക്കാണ് രണ്ടുപേരും തിരഞ്ഞെടുത്തത്. കസവു സാരിയും നീല ബ്ലൗസുമാണ് മാളവികയുടെ വേഷം. പരമ്പരാഗത രീതിയിലുള്ള വലിയ കമ്മലുകളും തിരഞ്ഞെടുത്തു. കസവുമുണ്ടും നീല ഷർട്ടുമാണ് തേജസ് പെയർ ചെയ്തത്. 

ചിത്രങ്ങൾക്ക് താഴെ കമന്റുമായി നിരവധി പേരാണെത്തുന്നത്. രണ്ടുപേരും മനോഹരമായിട്ടുണ്ടെന്നും നിങ്ങളുടെ വിവാഹത്തിനായി കാത്തിരിക്കുന്നു എന്നുമാണ് കമന്റുകൾ

Content Summary: Malavika Krishnadas and Thejas pre wedding photoshoot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com