ഭാരമുള്ള ലഹങ്ക, ചക്രങ്ങൾക്ക് മുകളിൽ ഡാൻസ്, വിവാഹ വേഷത്തിൽ യുവതിയുടെ വിഡിയോ വൈറൽ

bride-surprises-guests-at-wedding-with-her-performance-on-roller-skates1
Image Credits: Instagram/allaboutdance.official
SHARE

ജീവിതത്തിലെ ഏറ്റവും സുന്ദരമായൊരു നിമിഷമാണ് വിവാഹം. സ്വന്തം വിവാഹത്തിന് നൃത്തം ചെയ്യാനായി ഇഷ്ടപ്പെടാത്തവർ കുറവായിരിക്കും. എന്നാൽ നിറയെ ഡിസൈൻ ചെയ്ത ലഹങ്കയണിഞ്ഞ് റോളർ സ്കേറ്റ് ധരിച്ച് നൃത്തം ചെയ്താൽ എങ്ങനെയിരിക്കും? അത്തരമൊരു വിഡിയോ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

സംഗീത ചടങ്ങിലാണ് വധു തകർപ്പൻ നൃത്തം കൊണ്ട് ഏവരെയും അമ്പരപ്പിച്ചത്. ബാർ ബാർ ദേഖോ എന്ന ചിത്രത്തിലെ ‘സൗ അസ്മാൻ’ എന്ന ഗാനത്തിനാണ് നൃത്തം. ഡിസൈൻ ചെയ്ത ഭാരമുള്ള ലഹങ്കയാണ് ധരിച്ചതെങ്കിലും വളരെ അനായാസമായാണ് വധു നൃത്തം ചെയ്യുന്നത്. ‘ഓൾ എബൗട്ട് ഡാൻസ്’ എന്ന സമൂഹ മാധ്യമ അക്കൗണ്ടിലാണ് വിഡിയോ അപ്‍ലോഡ് ചെയ്തത്. നിരവധി പേരാണ് ഇതിനോടകം വിഡിയോ കണ്ടത്. 

വധുവിന്റെ നൃത്തച്ചുവടുകൾക്ക് അഭിനന്ദനവുമായി നിരവധി പേർ എത്തുന്നുണ്ട്. ഹൈ ഹീൽസിൽ പോലും വിവാഹദിനത്തിൽ ലഹങ്കയിൽ നടക്കാൻ ബുദ്ധിമുട്ടാണ്. ഇവിടെ പക്ഷേ, ചക്രങ്ങളിലാണ് വധു എന്നും വിവാഹ വസ്ത്രത്തിലും മനോഹരമായ നൃത്തമാണെന്നുമെല്ലാമാണ് കമന്റുകൾ.

Content Summary: Bride surprises guests at wedding with her performance on roller skates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS