സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധനേടിയ മീനു വി ലക്ഷ്മി വിവാഹിതയായി. അനീഷാണ് വരൻ. സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുത്തു.
ചുവപ്പു സാരിയിൽ അതി മനോഹരിയായായാണ് മീനു വിവാഹത്തിനൊരുങ്ങിയത്. താലികെട്ടിയതിനു പിന്നാലെ ആർപ്പോ വിളിച്ച് വിവാഹം മീനുവും അശ്വിനും ആഘോഷമാക്കി. അതിനിടെ, താലികെട്ടുന്നതിനു മുമ്പ് കൺഫ്യൂഷനടിച്ച് കാര്യങ്ങൾ ചോദിക്കുന്ന അശ്വിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
സമൂഹ മാധ്യമങ്ങളിലൂടെ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മീനു. ഡാൻസ് വിഡിയോകളിലൂടെയാണ് മീനു കൂടുതൽ ശ്രദ്ധ നേടിയത്. വിവാഹ വിശേഷങ്ങളെല്ലാം മീനു സമൂഹ മാധ്യമം വഴി ആരാധകരുമായി പങ്കുവച്ചിരുന്നു.
English Summary: Meenu v lakshmi marriage video