പല്ലക്കിൽ രാജകീയ ലുക്കിൽ നൂറിൻ, പാട്ടുപാടി ഫഹിം വിവാഹ വേദിയിലേക്ക്; താരവിവാഹം വേറെ ലെവൽ!

noorin-sherif-wedding-highlights
Image Credits: Instagram/beenakannancouture
SHARE

ഏറെക്കാലത്തെ സൗഹൃദത്തിനും പ്രണയത്തിനും ശേഷമാണ് നടി നൂറിൻ ഷെരീഫും ഫഹിം സഫറും തമ്മിലുള്ള വിവാഹം നടന്നത്. ആരാധകർ ഏറെ കാത്തിരുന്ന വിവാഹമായിരുന്നു ഇരുവരുടെയും. രാജകീയ ലുക്കിലാണ് രണ്ടുപേരും വിവാഹത്തിനെത്തിയത്.

Read More: 70 കിലോ സ്വർണ ഇഷ്ടിക സ്ത്രീധനം, അത്യാഡംബര വിവാഹം; പിന്നാലെ വെളിപ്പെടുത്തലുമായി വധു

സാരി ടൈപ്പ് വസ്ത്രത്തിലാണ് നൂറിൻ വിവാഹത്തിനൊരുങ്ങിയത്. നിറയെ എംബ്രോയ്ഡറിയോട് കൂടിയുള്ള വസ്ത്രം ഡിസൈൻ ചെയ്തത് ബീന കണ്ണനാണ്. നൂറിന്റെ ഇഷ്ടപ്രകാരം പൂക്കളാൽ അലങ്കരിച്ച ലൈറ്റ് വെയ്റ്റ് സെമി സാരി ടൈപ്പ് വസ്ത്രമാണ് ഡിസൈൻ ചെയ്തത്. ചോള ഫ്ലോറൽ ഡിസൈനിലാണ് വസ്ത്രം ഒരുക്കിയത്. നൂറിൻ ധരിച്ച ഷാളിൽ നൂറിൻ ഫാഹിം എന്ന് അറബിയിൽ എഴുതി ചേർത്തിട്ടുണ്ട്. പിങ്ക് നിറത്തിലുള്ള വസ്ത്രത്തിൽ ഗ്രേപ്പ്, നീല, ഓറഞ്ച് നിറങ്ങളിലാണ് ഫ്ലോറൽ ഡിസൈൻ നൽകിയത്. വസ്ത്രത്തിന് മാച്ച് ചെയ്ത് സിൽവർ നിറത്തിലുള്ള ഹെവി ചോക്കറും കമ്മലുമാണ് ആക്സസറൈസ് ചെയ്തത്. 

noorin-sherif-wedding-highlights1
Image Credits: Instagram/beenakannancouture

ഗ്രേപ്പ് നിറത്തിലുള്ള വസ്ത്രമാണ് ഫഹിം ധരിച്ചത്. പാട്ടുപാടി ആഘോഷത്തോടെയാണ് ഫഹിം ചടങ്ങുകൾക്കെത്തിയത്. വിവാഹ ചടങ്ങിലെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. നിക്കാഹിന് പിന്നാലെ പല്ലക്കിലിരുന്നാണ് നൂറിൻ വേദിയിലേക്കെത്തിയത്. ഡാൻസും പാട്ടുമെല്ലാമായി ആഡംബരത്തോടെയാണ് വിവാഹ ചടങ്ങുകൾ നടന്നത്. 

noorin-sherif-wedding-highlights2
Image Credits: youtube

കല്യാണത്തിന് മുമ്പുള്ള മേക്കപ്പ് ട്രെയൽ വിഡിയോയും വസ്ത്രം തിരഞ്ഞെടുക്കുന്ന വിഡിയോയുമെല്ലാം നൂറിൻ പങ്കുവച്ചിരുന്നു. 

MORE IN WEDDING
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS