ഗുസ്തി ഇതിഹാസം ഹൾക്കിന് 69–ാം വയസ്സിൽ മൂന്നാം വിവാഹം; വധു 44കാരിയായ യോഗാധ്യാപിക

hulk-hogans-third-engagement-at-69-to-a-yoga-teacher
ഹൾക്ക് ഹോഗനും സ്കൈ ഡെയ്‌ലിയും, Image Credits: Instagram/hulkhogan
SHARE

ഡബ്ല്യൂഡബ്ല്യൂഇ (WWE) ചാംപ്യനും പ്രെഫഷണൽ ഗുസ്തിതാരവുമായ ഹൾക്ക് ഹോഗൻ വീണ്ടും വിവാഹിതനാകുന്നു. താൻ മൂന്നാമതും വിവാഹിതനാകാൻ പോകുന്ന കാര്യം ഹൾക്ക് തന്നെയാണ് അറിയിച്ചത്. കാമുകി സ്കൈ ഡെയ്‌ലിയെയാണ് ഹൾക്ക് വിവാഹം ചെയ്യുന്നത്. 2021-ൽ രണ്ടാം ഭാര്യ ജെന്നിഫർ മക്ഡാനിയലിൽ നിന്ന് വിവാഹമോചനം നേടിയതിന് ശേഷമാണ് ഹൾക്ക് സ്കൈയുമായി ഡേറ്റിംഗ് ആരംഭിച്ചത്. ഒരു വർഷത്തിലേറെയായുള്ള പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. ദിവസങ്ങൾക്ക് മുമ്പ് ഒരു സുഹൃത്തിന്റെ വിവാഹ ചടങ്ങിനിടയിലാണ് ഹൾക്ക് കാമുകിയോട് വിവാഹാഭ്യർഥന നടത്തിയത്. 

ഹൾക്കിന് 69 വയസ്സായി. എന്നാൽ കാമുകിക്ക് അദ്ദേഹത്തേക്കാൾ 25 വയസ്സ് കുറവാണ്. സ്കൈയുടെ രണ്ടാമത്തെ വിവാഹമാണിത്. മുൻ വിവാഹത്തിൽ സ്കൈക്ക് മൂന്ന് കുട്ടികളുണ്ട്. യോഗ അധ്യാപികയായ സ്കൈയെ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ അമേരിക്കൻ ഗായകനായ ബ്രെറ്റ് മൈക്കിളിന്റെ സംഗീതക്കച്ചേരിക്കിടെയാണ് ഹൾക്ക് പരിചയപ്പെട്ടത്. 

1983 ഡിസംബർ 18-നാണ് ഹൾക്ക് ഹോഗൻ ആദ്യമായി വിവാഹിതനായത്. അമേരിക്കൻ ടിവി താരമായ ലിൻഡ ക്ലാരിഡ്ജിനെയാണ് അദ്ദേഹം വിവാഹം ചെയ്തത്. 2009-ൽ ഇരുവരും വിവാഹമോചനം നേടി. താമസിയാതെ ഹൾക്ക് ജെന്നിഫർ മക്ഡാനിയലിനെ കണ്ടുമുട്ടുകയും 2010-ൽ അവളെ വിവാഹം കഴിക്കുകയും ചെയ്തു. 2021ൽ ഇരുവരും വിവാഹമോചനം നേടി. 

Content Summary: Hulk Hogan's Third Engagement at 69 to a Yoga Teacher

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS