‘ഞങ്ങൾ ആദ്യമായി ചുംബിച്ച ദിനം, വിവാഹവും അന്നു തന്നെ’; വിവാഹ തീയതി വെളിപ്പെടുത്തി ആമിർ ഖാന്റെ മകൾ ഇറ

Ira Khan
Image Credits: Instagram/khan.ira
SHARE

സമൂഹ മാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള താരമാണ് ബോളിവുഡ് നടൻ ആമിർ ഖാന്റെ മകൾ ഇറ ഖാൻ. ജീവിതത്തിലെ സന്തോഷകരമായ വാർത്ത പങ്കുവച്ചിരിക്കുകയാണിപ്പോൾ ഇറ. വർഷങ്ങൾ നീണ്ട പ്രണയത്തിന് ശേഷം താൻ വിവാഹിതയാകാൻ പോകുന്നു എന്ന വാർത്തയും വിവാഹ തീയതിയും ഇറ വെളിപ്പെടുത്തി. കാമുകൻ നുപുർ ശിഖാരെയുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ട ശേഷമാണ് ഇറ ഇക്കാര്യം വ്യക്തമാക്കിയത്. 

Read More: പുസ്തകസഞ്ചിയുമായി സൈക്കിളിൽ തുടങ്ങിയ യാത്ര, ജീവിതസഖിയാക്കിയത് മുറപ്പെണ്ണിനെ; ‘ചായി’ എന്നും സിദ്ദീഖിന് പ്രിയപ്പെട്ടവൾ

ജനുവരി മൂന്നിന് വിവാഹം കഴിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു എന്നാണ് ഇറ വ്യക്തമാക്കിയത്. എന്നാൽ വർഷം കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല. ‘ജനുവരി 3 ഞങ്ങൾക്ക് ഏറെ പ്രിയപ്പെട്ട ദിവസമാണ്. ഞങ്ങൾ ആദ്യമായി ചുംബിച്ച ദിവസം. അന്ന് വിവാഹം ചെയ്യാനാണ് ആഗ്രഹം’. ഇറ പറഞ്ഞു. 

Ira Khan
Image Credits: Instagram/khan.ira

കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു ഫിറ്റ്‌നസ് പരിശീലകനായ നുപുർ ശിഖാരയുമായി ഇറയുടെ വിവാഹ നിശ്ചയം നടന്നത്. ദീർഘകാലമായി ഇരുവരും പ്രണയത്തിലായിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ എപ്പോഴും ഒരുമിച്ചുള്ള ചിത്രങ്ങൾ ഇരുവരും പങ്കുവക്കാറുണ്ട്. 

Ira Khan
Image Credits: Instagram/khan.ira

Content Highlights: Ira Khan | Wedding | Aamir Khan | Aamir Khan Daughter | Life | Manoramaonline

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS