‘സങ്കടങ്ങൾ ചേർക്കുമ്പോഴും പ്രണയമുണ്ടെന്നറിഞ്ഞത് നിന്നെ കണ്ടശേഷം’; വിവാഹവാർഷികം ആഘോഷിച്ച് സച്ചിനും ആര്യയും

sachin-arya
സച്ചിനും ആര്യയും വിവാഹദിനത്തിലെ ചിത്രം, Image Credits: facebook/s.aryarajendran
SHARE

കോഴിക്കോട് ബാലുശ്ശേരി എംഎൽഎ സച്ചിൻദേവിനും തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യാ രാജേന്ദ്രനും ഇന്നു ഒന്നാം വിവാഹ വാർഷികം. വാർഷികദിനത്തിൽ ‘പ്രേമലേഖനം’ എന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയിലെ വരികൾ പങ്കുവച്ച് ആര്യ ആശംസകൾ നേർന്നു. 

Read More: ‘ബ്ലൗസ് തിരിച്ചിട്ടാൽ നന്നായിരുന്നു, ബി ഗ്രേഡ് സിനിമ പോലുണ്ട്’; ഫോട്ടോഷൂട്ടിന് വിമർശനം, ചുട്ട മറുപടി നൽകി ആര്യ

‘സാറാമ്മേ...പ്രണയമെന്നാൽ സന്തോഷം നിറഞ്ഞ ഒരാണും പെണ്ണും പൗഡറിട്ട കവിളുകൾ ചേർത്ത് ഉമ്മ വച്ചും ചിരിച്ചും ഇരിക്കുന്ന ഒരേർപ്പാടാണെന്നാണ് ഞാൻ കൗമാരകാലത്ത് ധരിച്ചുവച്ചിരുന്നത്. സങ്കടങ്ങൾ ചേർത്തുവക്കുമ്പോഴും പ്രണയമുണ്ടാവുമെന്നത് മനസ്സിലായത് നിന്നോട് മിണ്ടിത്തുടങ്ങിയ ശേഷമാണ്’. ഇരുവരുടെയും വിവാഹ ചിത്രം പങ്കുവച്ച് ആര്യ കുറിച്ചു. 

അടുത്തിടെയാണ് ഇരുവർക്കും പെൺകുഞ്ഞ് പിറന്നത്. ആര്യയുടെ പോസ്റ്റിനു താഴെ പ്രിയ സഖാക്കൾക്ക് ആശംസകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്.

Content Highlights: Arya Rajendran | Sachin Dev | Wedding Anniversary | Lifestyle | Manoramaonline

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS