കത്രീനയുടെ താരപദവിയല്ല, മനുഷ്യസ്നേഹമാണ് ഇഷ്ടപ്പെട്ടത്, അവളെന്തിന് എന്നെ സ്നേഹിച്ചു എന്നു തോന്നി: വിക്കി കൗശൽ

Vicky Katrina
വിക്കി കൗശലും കത്രീന കൈഫും, Image Credits: Instagram/katrinakaif
SHARE

ബോളിവു‍ഡിന്റെ പ്രിയപ്പെട്ട താരജോഡിയാണ് കത്രീന കൈഫും വിക്കി കൗശലും. മറ്റുള്ളവരോടുള്ള അനുകമ്പയാണ് തനിക്ക് കത്രീനയോട് പ്രണയം തോന്നാനുള്ള കാരണമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് വിക്കി കൗശൽ. അവളെ പറ്റി കൂടുതൽ അറിഞ്ഞപ്പോഴാണ് അവൾ എത്രത്തോളം നല്ല വ്യക്തിയാണെന്ന് മനസ്സിലായതെന്നും വിക്കി പറഞ്ഞു. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് വിക്കി വിവാഹത്തെ പറ്റിയും പ്രണയത്തെ പറ്റിയുമെല്ലാം മനസ്സുതുറന്നത്. 

Read More: നിങ്ങൾക്ക് താടിയുണ്ടോ? എങ്കില്‍ കൊള്ളാം; സ്ത്രീകൾക്ക് ഏറ്റവും പ്രിയം താടിയുള്ള പുരുഷന്മാരോടെന്ന് പഠനം

2021 ഡിസംബർ 9 ന് രാജസ്ഥാനിൽ വച്ചാണ് ഇരുവരും വിവാഹിതരായത്. ‘പ്രണയബന്ധത്തിന്റെ തുടക്കം മുതൽ ഞങ്ങൾ അത് സീരിയസായാണ് മുന്നോട്ട് കൊണ്ടുപോയത്. എന്നന്നേക്കുമായുള്ളൊരു ബന്ധമായിരുന്നു ഞങ്ങൾ തേടിയത്. വിവാഹം എന്നത് ഒരാളുടെ ചോദ്യവും മറ്റൊരാളുടെ മറുപടിയുമായിരുന്നില്ല. അതൊരു ചർച്ചയായിരുന്നു. ഞങ്ങൾ ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു’. വിക്കി പറഞ്ഞു. 

Vicky Katrina
വിക്കി കൗശലും കത്രീന കൈഫും, Image Credits: Instagram/katrinakaif

‘കത്രീനയെ സമീപിക്കുന്നതിനു മുമ്പ് എനിക്ക് ചില സംശയങ്ങളുണ്ടായിരുന്നു. അവളുടെ താര പദവിയോ അവൾക്കുള്ള ജനപ്രീതിയോ കണ്ടല്ല ഞാൻ അവളെ ഇഷ്ടപ്പെട്ടത്. അവളുടെ മനുഷ്വത്വവും വ്യക്തിത്വവുമാണ് എന്നെ അവളിലേക്ക് അടുപ്പിച്ചത്. ആദ്യം, അവളിൽ നിന്ന് ശ്രദ്ധ കിട്ടുന്നത് എനിക്ക് വിചിത്രമായി തോന്നി. പിന്നീട് അവളുമായി ഇടപെഴകാൻ ഒരുപാട് സമയം കിട്ടിയപ്പോഴാണ് കത്രീന കൈഫ് എങ്ങനെയുള്ള വ്യക്തിയാണെന്ന് എനിക്ക് മനസ്സിലായത്. ഇതുപോലൊരു വ്യക്തിയെ ഞാൻ ഒരിക്കലും കണ്ടിട്ടില്ലെന്ന് എനിക്ക് മനസ്സിലായി. അവൾ ആരെക്കുറിച്ചും മോശമായി പറയുന്നത് ഞാൻ കേട്ടിട്ടില്ല. അവൾക്ക് ചുറ്റുമുള്ള ആളുകളോടും ചുറ്റുപാടിനോടുമൊക്കെ വളരെ അനുകമ്പയാണ്’. വിക്കി അഭിമുഖത്തിൽ വ്യക്തമാക്കി. 

Vicky Katrina
വിക്കി കൗശലും കത്രീന കൈഫും, Image Credits: Instagram/katrinakaif

ചില സമയങ്ങളിൽ കത്രീന കൈഫിൽ നിന്ന് തനിക്ക് സ്നേഹവും ശ്രദ്ധയും ലഭിക്കുന്നുണ്ടെന്ന് വിശ്വസിക്കാൻ കഴിയാതെ വാരറുണ്ടെന്നും എന്തിനാണ് എന്നെ സ്നേഹിക്കുന്നതെന്ന് ഞാൻ അവളോട് ചോദിച്ചിട്ടുണ്ടെന്നും വിക്കി പറഞ്ഞു. അവൾക്കിഷ്ടപ്പെട്ട മൂല്യങ്ങൾ എന്നിലുള്ളതു കൊണ്ടും അതു സംരക്ഷിക്കാൻ ഞാൻ പ്രയത്നിക്കുന്നതു കൊണ്ടുമാണ് എന്നെ ഇഷ്ടമെന്നാണ് കത്രീന പറയാറുള്ളതെന്നും വിക്കി അഭിമുഖത്തിൽ വ്യക്തമാക്കി.  

Content Highlights: Vicky Kaushal | Katrina Kaif | Wedding | Love | Lifestyle | Manoramaonline

MORE IN WEDDING
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA