‘അദ്ദേഹവുമായി കോൺടാക്റ്റുണ്ട്, പ്രണയം തകർന്നത് മാത്രമല്ല, എനിക്ക് പേടിയുണ്ട്’; വിവാഹത്തെപറ്റി നന്ദിനി

nandini
നന്ദിനി, Image Credits: Instagram/nandini__actress
SHARE

കുറച്ചുകാലം മാത്രമേ സിനിമയിൽ സജീവമായിരുന്നുള്ളുവെങ്കിലും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നന്ദിനി. 43 വയസ്സായെങ്കിലും ഇന്നും നന്ദിനി വിവാഹം ചെയ്തിട്ടില്ല. ഇപ്പോഴിതാ വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമെല്ലാം ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരിക്കുകയാണ് നന്ദിനി. 

‘പ്രണയം ബ്രേക്കപ്പ് ആയതിനാലാണ് വിവാഹം ചെയ്യാതിരുന്നത്. എന്നാൽ അതുമാത്രമല്ല, അക്കാലത്ത് കല്യാണം കഴിഞ്ഞാൽ ഇൻഡസ്ട്രിയിൽ നിലനിൽക്കാൻ പറ്റില്ല. എനിക്കും എന്റെ കാമുകനും ആറ് വയസിന്റെ വ്യത്യാസമുണ്ട്. അദ്ദേഹത്തിന് പ്രായം കൂടി വന്നു. കാത്തിരിക്കാൻ പറ്റിയില്ല. അതുകൊണ്ട് ഞങ്ങൾ ബ്രേക്കപ്പായി. അല്ലെങ്കിൽ ഞാൻ സിനിമയിൽ നിന്ന് മാറി നിൽക്കേണ്ടി വരുമായിരുന്നു. വിവാഹമെന്നത് വലിയ കാര്യമാണ്. ചുരുങ്ങിയത് ഇരുപത് വർഷത്തേക്കെങ്കിലും ഉള്ള കരാറാണ്. അതിനിടെ ഉയർച്ചകളും താഴ്ചകളും വരുന്നത് അഭിമുഖീകരിക്കാൻ ധൈര്യം വേണം. ഉത്തരവാദിത്വം ഒരുപാട് ഉള്ളതിനാൽ വിവാഹവും കുട്ടികളുമാെക്കെ ഇപ്പോഴും പേടിയുള്ള കാര്യമാണ്’. നന്ദിനി പറഞ്ഞു. 

വിവാഹക്കാര്യത്തെ പറ്റി അച്ഛനും അമ്മയും പറഞ്ഞിരുന്നു എന്നും കുടുംബത്തിലുള്ള രണ്ടു മൂന്നു പേരുമായി വിവാഹം ആലോചിച്ചിരുന്നു എന്നും നന്ദിനി പറഞ്ഞു. ‘വിവാഹബന്ധത്തിലേക്ക് കടക്കാനുള്ള പക്വത എനിക്കുണ്ടെന്ന് തോന്നിയിരുന്നില്ല. വിവാഹം ചെയ്ത് ജീവിക്കാനാഗ്രഹിക്കുന്ന ആളല്ലേ എന്ന് സ്വയം ചോദിച്ചിരുന്നു. പക്ഷേ, വിവാഹ ജീവിത്തതിൽ സന്തുഷ്ടരായവരും ഉണ്ട്. എനിക്ക് അതിന് പറ്റിയില്ല. മുൻ കാമുകൻ വിവാഹം ചെയ്തു, അയാൾക്ക് കുട്ടികളുമുണ്ട്. ഇപ്പോഴും ഞാൻ അദ്ദേഹവുമായി സംസാരിക്കാറുണ്ട്’. അഭിമുഖത്തിൽ നന്ദിനി വ്യക്തമാക്കി. 

Read More: ‘ഇങ്ങനെ കല്യാണവും കൂടി നടന്നാൽ മതിയോ?’; സാരിയിൽ അതിസുന്ദരിയായി ശാലിൻ

അമ്മയെ ജീവിതത്തിൽ ഒരുപാട് സ്നേഹിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് പലപ്പോഴും വിവാഹം വേണ്ടെന്ന് തീരുമാനിച്ചതെന്നും കുടുംബവുമായി താൻ കൂടുതൽ അറ്റാച്ച്ഡ് ആണെന്നും അമ്മയാണ് തനിക്കെല്ലാമെന്നും നന്ദിനി പറഞ്ഞു.  

Content Highlights: Nandini | Life | Wedding | Lifestyle | Manoramaonline

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS