വിവാഹ വീട്ടിൽ രസഗുള കുറഞ്ഞു, പ്ലേറ്റും സ്പൂണും കൊണ്ട് അടിപിടി; 6 പേർക്ക് പരുക്ക്

Mail This Article
പപ്പടത്തിന്റെ പേരിൽ വിവാഹ വീട്ടിൽ നടന്ന ഒരു അടിപിടി വാർത്ത കേട്ട് പലരും ചിരിച്ചതാണ്. എന്നാൽ ഇപ്പോൾ ഭക്ഷണത്തിന്റെ പേരിലും അല്ലാതെയുമെല്ലാം വിവാഹ വീട്ടിൽ നടക്കുന്ന അടിപിടി നിത്യ സംഭവമായി മാറുകയാണ്. ഇപ്പോഴിതാ ഉത്തർപ്രദേശിൽ രസഗുള കുറവാണെന്ന പേരിലും അടിപിടി നടന്നിരിക്കുകയാണ്.
ഞായറാഴ്ചയാണ് സംഭവം. ഉത്തർപ്രദേശിലെ ഷംസാബാദിലെ ഷിബ്ലു കുശ്വാഹയുടെ വീട്ടിൽ വച്ച് നടന്ന വിവാഹചടങ്ങിലാണ് രസഗുളയുടെ പേരിൽ ഇരുവിഭാഗം തമ്മിൽ വഴക്കുണ്ടായത്. രസഗുളയുടെ എണ്ണം കുറവാണെന്ന് ഒരാൾ പറഞ്ഞതിൽ നിന്നാണ് അടിപിടി തുടങ്ങിയത്.
പ്ലേറ്റും സ്പൂണും കൊണ്ടാണ് ഇരുവിഭാഗങ്ങൾ തമ്മിൽ അടിപിടി തുടങ്ങിയത്. പിന്നീട് വലിയ വടികൾ ഉപയോഗിച്ചും പരസ്പരം അടിച്ചെന്നാണ് പൊലീസ് പറയുന്നത്. ഒരു സ്ത്രീയടക്കം ആറുപേർക്ക് സംഭവത്തിൽ പരിക്കേറ്റു. പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ എത്മാദ്പൂരിലെ ഒരു വിവാഹത്തിൽ മധുരപലഹാരങ്ങളുടെ കുറവിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു.