ADVERTISEMENT

ആമിർ ഖാന്റെ മകൾ ഇറയുടെയും ഫിറ്റ്നസ് ട്രെയിനർ നുപൂർ ശിഖാരയുടെയും വിവാഹം ജനുവരി മൂന്നിന് മുംബൈയിൽ വച്ചായിരുന്നു. വിവാഹത്തിനു പിന്നാലെ ഷോർട്സും ബനിയനും ധരിച്ച് നടന്ന് നുപൂർ വിവാഹത്തിനെത്തിയത് വലിയ രീതിയില്‍ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. വളരെ ലളിതമായ രീതിയിലുള്ള വിവാഹം കണ്ടും പലരും ഞെട്ടി. എന്നാൽ, താരപുത്രിയുടെ വിവാഹ ആഘോഷങ്ങൾ അവസാനിച്ചിരുന്നില്ല. ദിവസങ്ങൾക്ക് ശേഷം റിസപ്ഷനും ക്രിസ്ത്യൻ രീതിയിലുള്ള വിവാഹവും നടന്നുവെന്നാണ് പുതിയ വാർത്ത.

ira-photos3
ഇറയുടെയും നുപൂറിന്റെയും വിവാഹ ചടങ്ങിൽ നിന്ന്, Image Credits: Instagram/etherealstudio.in

കഴിഞ്ഞ ദിവസം നടന്ന ക്രിസ്തീയ രീതിയിലുള്ള വിവാഹത്തിലെ ചിത്രങ്ങളും ദൃശ്യങ്ങളുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ജനുവരി 10 ന് നടന്ന വിവാഹദിനത്തിൽ വെളുത്ത ഗൗണിലാണ് ഇറ എത്തിയത്. സിംപിൾ ഡിസൈനോടു കൂടിയതാണ് വസ്ത്രം. ബൺ ഹെയർ സ്റ്റൈലാണ് ഫോളോ ചെയ്തത്. ഒരു വെയിലും (Veil) പെയർ ചെയ്തിട്ടുണ്ട്. ഇളം മഞ്ഞ നിറത്തിലുള്ള സ്യൂട്ടാണ് നുപൂർ ധരിച്ചത്. 

ira-photos4
ഇറയുടെയും നുപൂറിന്റെയും വിവാഹ ചടങ്ങിൽ നിന്ന്, Image Credits: Instagram/etherealstudio.in

വിവാഹ വേദിയിൽ കറുത്ത സ്യൂട്ട് ധരിച്ചാണ് ആമിർ ഖാൻ എത്തിയത്. വിവാഹ വേദിയിൽ നിന്ന് മകളുടെ വെയിൽ ശരിയാക്കുന്ന താരത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തു. വിവാഹ വേദിയിലെ വിഡിയോയും വൈറലാണ്. വിഡിയോയിൽ പരസ്പരം ചുംബിക്കുന്ന ഇറയെയും നുപൂറിനെയും കാണാം. ഇരുവരും മോതിരം കൈമാറുമ്പോൾ സന്തോഷത്തോടെ കണ്ണീരൊപ്പുന്ന ആമിർ ഖാന്റെ ദൃശ്യങ്ങൾ ആരാധകരുടെ മനം നിറച്ചു. വിവാഹ വേദിയിലേക്ക് ആമിർ ഖാനും റീന ദത്തയ്ക്കുമൊപ്പമാണ് ഇറ എത്തിയത്. 

ജയ്പൂരിലെ താജ് അരാവലി റിസോർട്ടിൽ വച്ചാണ് വിവാഹം നടന്നത്. 4 ദിവസം നീണ്ടു നിന്ന ആഘോഷത്തിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെല്ലാം പങ്കെടുത്തു. ജനുവരി 8നാണ് ആഘോഷങ്ങൾ തുടങ്ങിയത്. സംഗീത്, മെഹന്തി, പൈജാമ പാർട്ടിയെല്ലാം വിവാഹത്തിന് മുമ്പ് നടത്തിയിരുന്നു. 

ഇറയുടെയും നുപൂറിന്റെയും വിവാഹ ചടങ്ങിൽ നിന്ന്, Image Credits: Instagram/etherealstudio.in
ഇറയുടെയും നുപൂറിന്റെയും വിവാഹ ചടങ്ങിൽ നിന്ന്, Image Credits: Instagram/etherealstudio.in

ബ്രൈഡൽ ഫാഷനോടുള്ള ഇറാ ഖാന്റെ സമീപനം തികച്ചും സവിശേഷമാണ്. സംഗീത് ചടങ്ങിന് സങ്കീർണമായ എംബ്രോയ്ഡറിയോടു കൂടിയ ലെഹങ്കയാണ് അവർ തിരഞ്ഞെടുത്തത്. പതിവ് ദുപ്പട്ട ഉപേക്ഷിച്ച് പകരം കടും ചുവപ്പ് നിറത്തിലുള്ള ഹുഡഡ് കേപ്പ് (Hooded Cape) സ്റ്റൈൽ ചെയ്തു. കടുംനീല നിറത്തിലുള്ള ലെഹങ്കയില്‍ ഇറ അതിമനോഹരിയായിരുന്നു. ഗോള്‍ഡ് ബ്രൊക്കേഡ് ബ്ലേസറും ബ്ലാക്ക് ട്രൗസേഴ്‌സുമായിരുന്നു നൂപുറിന്റെ വേഷം. വിവാഹ ആഘോഷങ്ങളിൽ ഫുട്ബോൾ മത്സരവും വധൂവരന്മാർക്കായി ഒരു വർക്ക്ഔട്ട് സെഷനും ഉൾപ്പെടുത്തിയിരുന്നു. 

ഇറയുടെയും നുപൂറിന്റെയും വിവാഹ ചടങ്ങിൽ നിന്ന്, Image Credits: Instagram/etherealstudio.in
ഇറയുടെയും നുപൂറിന്റെയും വിവാഹ ചടങ്ങിൽ നിന്ന്, Image Credits: Instagram/etherealstudio.in

റജിസ്റ്റർ വിവാഹത്തിനും വസ്ത്രത്തിൽ വ്യത്യസ്തത കൊണ്ടുവരാൻ ഇറ ശ്രമിച്ചിരുന്നു. പാന്റും ബ്ലൗസും ദുപ്പട്ടയുമാണ് ധരിച്ചത്. ഇതോടൊപ്പം കോലാപൂരി ചെരുപ്പും വാച്ചുമാണ് ഇറ ധരിച്ചത്.

ഇറയുടെയും നുപൂറിന്റെയും വിവാഹ ചടങ്ങിൽ നിന്ന്, Image Credits: Instagram/etherealstudio.in
ഇറയുടെയും നുപൂറിന്റെയും വിവാഹ ചടങ്ങിൽ നിന്ന്, Image Credits: Instagram/etherealstudio.in
English Summary:

Aamir Khan Cries at Daughter Ira's Simple Yet Stunning Christian Wedding

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com