ADVERTISEMENT

ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹദിനത്തിലെ ചിത്രങ്ങൾ പുറത്തു വന്നതോടെ, വിവാഹ ദിവസവും വിരുന്നിലും ഭാഗ്യ ധരിച്ച വസ്ത്രങ്ങളും ലുക്കുമാണ് സമൂഹ മാധ്യമങ്ങളിലെ ചർച്ച. സിംപിൾ ലുക്കിലെത്തിയ ഭാഗ്യയുടെ കേരളത്തനിമയുള്ള സ്റ്റൈലിനു പിന്നിൽ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഡിസൈനർ ശോഭ വിശ്വനാഥാണ്. 

വിവാഹത്തിനു തലേദിവസം ഭാഗ്യ ധരിച്ച കസവ് ധാവണിയിലും വിരുന്നിന് ധരിച്ച സെറ്റ് സാരിയിലുമാണ് ശോഭയുടെ കൈ പതിഞ്ഞത്. ഒപ്പം ഗുരുവായൂർ അമ്പലത്തിൽ വച്ചു നടന്ന വിവാഹത്തിൽ വരൻ ശ്രേയസ് ധരിച്ച മുണ്ടും തോൾമുണ്ടും ഡിസൈൻ ചെയ്തതും ശോഭയുടെ വീവേഴ്സ് വില്ലേജാണ്. വളരെയേറെ പ്രത്യേകതകൾ നിറഞ്ഞ വസ്ത്രമാണ് ശ്രേയസ് വിവാഹത്തിനണിഞ്ഞത്. ശ്രേയസിന്റെ തോൾ മുണ്ടിൽ ശംഖ് നെയ്തെടുത്തിട്ടുണ്ട്. മുഴുവനായും കസവ് കൊണ്ടാണ് ശംഖ് നെയ്തെടുത്തത്. കസവു കരയുള്ള മുണ്ടാണ് വിവാഹ ദിവസം അണിഞ്ഞത്. ‌‌

suresh-gopi
ഭാഗ്യ സുരേഷ്, Image Credits: Instagram/__ektha_bridesofficial

‘ഒരു പരമ്പരാഗത ലുക്ക് മുഴുവൻ ദിവസങ്ങളിലും ഉണ്ടായിരിക്കണം എന്നായിരുന്നു രാധിക ചേച്ചിക്കുണ്ടായിരുന്ന ഡിമാൻഡ്. വിരുന്നിനും മറ്റു ദിവസങ്ങളിലും ധരിക്കുന്ന വസ്ത്രം കേരളത്തനിമയുള്ളതാകണമെന്ന നിർബന്ധം ഭാഗ്യയ്ക്കും ഉണ്ടായിരുന്നു. പക്ഷേ, ആഡംബരം നിറഞ്ഞ ഡിസൈനുകളൊന്നും വേണ്ട എന്നും ഭാഗ്യം നിർബന്ധം പിടിച്ചു. സിംപിൾ ഡിസൈനിലുള്ള വസ്ത്രമാണ് വേണ്ടതെന്നായിരുന്നു അവളുടെ ആഗ്രഹം. അങ്ങനെയാണ് ഡിസൈൻ ചെയ്ത് തുടങ്ങിയത്’– ശോഭ വിശ്വനാഥ് മനോരമ ഓൺലൈനിനോട് പറഞ്ഞു. 

suresh-gopi1
ഭാഗ്യ സുരേഷ്, Image Credits: Instagram/__ektha_bridesofficial

ഭാഗ്യ ധരിച്ച ധാവണിയിലും പൂർണമായും ട്രെഡീഷണൽ ലുക്ക് കൊണ്ടുവരാനാണ് ശോഭ ശ്രമിച്ചത്. പ്ലെയിൻ വസ്ത്രത്തിന് കസവ് ബോർഡർ മാത്രമാണ് നൽകിയത്. ബ്ലൗസിന്റെ കയ്യിൽ ശംഖിന്റെ ഡിസൈനും നല്‍കിയിട്ടുണ്ട്. 

shobha-bagya
ഭാഗ്യ സുരേഷും ശോഭ വിശ്വനാഥും, Image Credits: Instagram/sobhaviswanath_official

‘വസ്ത്രം ഡിസൈൻ ചെയ്യുമ്പോൾ വ്യത്യസ്തതയ്ക്ക് വേണ്ടിയാണ് ശ്രേയസിന്റെ വസ്ത്രത്തിൽ ശംഖിന്റെ ഡിസൈൻ കൊണ്ടു വന്നത്. എന്നാൽ, ശ്രേയസിന്റെ ടാറ്റുകളിൽ ഒന്നിലും ശംഖുണ്ട്. അതറിഞ്ഞപ്പോൾ എനിക്ക് വല്ലാത്ത സന്തോഷമായിരുന്നു. ആകസ്മികമായിട്ടാണെങ്കിലും ശ്രേയസിന്റെ ഇഷ്ടവും വസ്ത്രത്തിൽ കൊണ്ടു വരാൻ സാധിച്ചല്ലോ’– ശോഭ വ്യക്തമാക്കി.

ഭാഗ്യ സുരേഷും ശ്രേയസ് മോഹനും
ഭാഗ്യ സുരേഷും ശ്രേയസ് മോഹനും

വിവാഹ സമയത്ത് ഭാഗ്യ ധരിച്ചത് റെഡിമെയ്ഡ് സാരിയാണ്. അടുത്ത ദിവസം കൊച്ചിയിൽ നടക്കുന്ന വിരുന്നിൽ ബോളിവുഡിന്റെ പ്രിയ ഡിസൈനർ മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത വസ്ത്രമാണ് ഭാഗ്യ ധരിക്കുകയെന്നാണ് സൂചന.

English Summary:

Bhagya's Unforgettable Wedding Attire by Shobha Viswanath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com