ADVERTISEMENT

സിനിമ സീരിയൽ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സ്വാസിക വിജയ്. അപ്രതീക്ഷിതമായാണ് വിവാഹിതയാകാൻ പോകുന്നു എന്നകാര്യം നടി വെളിപ്പെടുത്തിയത്. സീരിയൽ താരമായ പ്രേം ജേക്കബിനെയാണ് സ്വാസിക വിവാഹം ചെയ്യുന്നത്. പ്രണയവിവാഹമാണെങ്കിലും വീട്ടുകാരാണ് വിവാഹം ഉറപ്പിച്ചതെന്നും പ്രേമിന്റെ ക്ഷമയാണ് തനിക്ക് ഏറെ ഇഷ്ടമെന്നും സ്വാസിക മനോരമ ഓൺലൈനിനോട് പറഞ്ഞു. 

‘മനംപോലെ മംഗല്യം എന്ന സീരിയല്‍ ലൊക്കേഷനിൽ വച്ചാണ് ആദ്യമായി പ്രേമിനെ കാണുന്നത്. അന്ന് പ്രേമിന്റെ സൗണ്ട് ഭയങ്കരമായി ശ്രദ്ധിച്ചിരുന്നു. ഒരു ആള്‍ക്കൂട്ടത്തിനിടയിൽ പോലും വേറിട്ട് നിൽക്കുന്ന ഒരു ടൈപ്പ് വോയിസാണ് പ്രേമിന്റേത്. ലൊക്കേഷനിൽ വച്ച് ഒരു ദിവസം തമാശ രൂപേണെയാണ് പ്രേമിനോട് പ്രണയത്തെ പറ്റി പറയുന്നത്. എന്നാൽ അന്ന് പ്രേം അതിന് മറുപടിയൊന്നും തന്നിരുന്നില്ല. പിന്നീട് ഞങ്ങൾ നല്ല സൗഹൃദത്തിലായിരുന്നു. സീരിയലെല്ലാം കഴിഞ്ഞ ശേഷമാണ് പ്രണയത്തെ പറ്റി ചിന്തിക്കുന്നതും വിവാഹത്തിലെത്തിയതുമെല്ലാം. 

1145022971
സ്വാസികയും പ്രേമും, Image Credits: Instagram/premjacob06

പ്രണയ വിവാഹമാണെങ്കിലും ഇഷ്ടമാണ് എന്നൊന്നും അങ്ങനെ പറയുകയോ തിരിച്ചു പറയുകയോ ഒന്നും ഉണ്ടായിട്ടില്ല. സുഹൃത്തുക്കളായിരുന്നു ഞങ്ങൾ. പരസ്പരം മനസിലാക്കി വന്നപ്പോൾ പതുക്കെ വിവാഹത്തിലൊക്ക് എത്തിയതാണ്. പെരുമാറ്റത്തിലും നോട്ടത്തിലുമെല്ലാം ഇഷ്ടം വന്നതാണ്. രണ്ടുപേർക്കും ഓകെയാണ് എന്ന് കണ്ടപ്പോൾ വീട്ടുകാരോട് സംസാരിച്ചു. പീന്നീട് അവർ ഒരുമിച്ച് സംസാരിച്ച് കാര്യങ്ങൾ തീരുമാനിക്കുകയായിരുന്നു. 

പ്രേമിന് ഭയങ്കര ക്ഷമയുണ്ട്. അതാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ക്വാളിറ്റിയും. പ്രേം ഒട്ടും വഴക്കുണ്ടാക്കില്ല. എന്തുപറഞ്ഞാലും കേട്ടിരിക്കും. എല്ലാം ക്ഷമയോടെ കേൾക്കാനുള്ള മനസ് അവനുണ്ട്. പിന്നെ ഞങ്ങളുടെ രണ്ടുപേരുടെയും ഇഷ്ടം അഭിനയമാണ്. അഭിനയമെന്ന കലയെ, ആ മേഖലയോട് പാഷനേറ്റായിട്ടുള്ള ഒരു വ്യക്തിയാണ് പ്രേം. അപ്പോൾ എനിക്ക് പറ്റിയ പങ്കാളിയാകുമെന്ന് തോന്നി. എന്റെ ഭർത്താവ് എന്നെ ഡോമിനേറ്റ് ചെയ്യുന്നതായിരുന്നു എനിക്കിഷ്ടം. അങ്ങോട്ട് പോകണ്ട, വരണ്ട എന്നൊക്കെ പറയുന്ന ഭർത്താവ് വേണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ പ്രേം അങ്ങനയേ അല്ല. നേരെ വിപരീതമാണ് ക്യാരക്റ്റർ. എന്തു പറഞ്ഞാലും നീ ചെയ്തോ പൊക്കോ എന്നൊക്കെയാണ് പറയുക. പ്രേമിന്റെ സ്വാഭാവം അങ്ങനെയാണ്. അതിനി എനിക്ക് വേണ്ടി മാറ്റിയെടുക്കാനാവില്ല. 

1145022971
സ്വാസികയും പ്രേമും, Image Credits: Instagram/premjacob06

തിരുവനന്തപുരത്ത് ഭക്ഷണം കഴിക്കാനൊക്കെ ചിലയിടങ്ങളിൽ പോയിട്ടുണ്ടെങ്കിലും വലിയ യാത്രകളൊന്നും ഇതുവരെയും നടത്തിയിട്ടില്ല. കുറച്ച് ഷൂട്ടെല്ലാം ഇനിയും തീരാനുണ്ട്. അതു കഴിഞ്ഞിട്ട് വേണം യാത്രകൾ പ്ലാൻ ചെയ്യാൻ. 

വിവാഹം കഴിക്കാമെന്ന് നേരത്തെ തീരുമാനിച്ചെങ്കിലും വിവാഹ തീയതി കുറിച്ചതെല്ലാം പെട്ടെന്നായിരുന്നു. എനിക്കൊരു ഗ്രാന്റ് വിവാഹമാണ് ഇഷ്ടം. ഗ്രാന്റ് എന്നുവെച്ചാൽ ഒരുപാട് പണം ചെലവാക്കി നടത്തുന്ന വിവാഹം എന്നല്ല. ഒരുപാട് കുടുംബങ്ങൾ എത്തുക. അവരോടൊപ്പം ആഘോഷിക്കുക എന്നതാണ് എന്റെ മനസ്സിലെ ഗ്രാന്റ് വിവാഹം. എന്റെ വിവാഹവും അങ്ങനെ തന്നെയാണ് പ്ലാൻ ചെയ്തത്. ഒരുപാട് കുടുംബാംഗങ്ങൾ ഒരുമിക്കുന്ന ചെറിയ ചെറിയ പരിപാടികൾ നടത്തുന്നുണ്ട്. അതാണ് എനിക്ക് ഇഷ്ടം. 

1145022971
സ്വാസികയും പ്രേമും, Image Credits: Instagram/premjacob06

രണ്ട് മൂന്ന് ആഴ്ചകൾ കൊണ്ടാണ് വിവാഹത്തിന്റെ കാര്യങ്ങളെല്ലാം തീരുമാനമായത്. നടി ആര്യയുടെ കാഞ്ചീവരത്തിൽ നിന്നാണ് വിവാഹ സാരി എടുത്തത്. ബാക്കി റിസപ്ഷന്റെ വസ്ത്രങ്ങളെല്ലാം ഡിസൈൻ ചെയ്യിപ്പിച്ചെടുത്തതാണ്. മേക്കപ്പെല്ലാം ചെയ്യുന്നത് അഭിലാഷ് എന്ന എന്റെ മേക്കപ്പ് ആർട്ടിസ്റ്റാണ്. സാധാരണ വിവാഹം നടക്കുമ്പോൾ വധു തന്നെയാണ് തനിക്ക് വേണ്ടതെല്ലാം പോയി വാങ്ങുന്നത്. എന്നാൽ എന്റെ കാര്യത്തിൽ അത് നടന്നില്ല. ഞാൻ ഹൈദരാബാദിലായതുകൊണ്ട് ഇവിടെയുള്ള മേക്കപ്പ് ആര്‍ടിസ്റ്റും ബാക്കി എല്ലാവരും കൂടിയാണ് എല്ലാം ചെയ്തത്. എന്റെ ടേസ്റ്റ് അവർക്കൊക്കെ അറിയുന്നതാണ്. എന്റെ മേക്കപ്പ് ആർടിസ്റ്റ് വർഷങ്ങളായി എനിക്കൊപ്പമുണ്ട്. അതുകൊണ്ട് അവർക്ക് എനിക്ക് ഏത് സ്റ്റൈൽ ചേരും എന്നൊക്കെ നന്നായി അറിയാം’.  

1145022971
സ്വാസികയും പ്രേമും, Image Credits: Instagram/premjacob06

 ജനുവരി 26ന് തിരുവനന്തപുരത്ത് വച്ചാണ് സ്വാസികയുടെയും പ്രേമിന്റെയും വിവാഹം. 

English Summary:

Swasika Vijay's Dream Marriage to Prem Jacob

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com