ADVERTISEMENT

ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ വിരുന്നിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിൽ വച്ച് നടന്ന ചടങ്ങിലാണ് മോദി പങ്കെടുത്തത്. വധൂവരൻമാരെ ആശിർവദിക്കാൻ പ്രധാനമന്ത്രിയെത്തിയ സന്തോഷം തുഷാർ വെള്ളാപ്പള്ളി സമൂഹ മാധ്യമത്തില്‍ പങ്കുവച്ചു. ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും പങ്കിട്ടു. 

thushar-vellappally3
തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ വിരുന്നിൽ നിന്ന്, Image Credits: facebook/Thushar-Vellappally

‘ഒട്ടേറെ സന്തോഷം നിറഞ്ഞ സുദിനം ആയിരുന്നു കടന്നുപോയത്. മകൾ ദേവികയുടെയും ഡോ.അനൂപിന്റെയും വിവാഹത്തിനു ശേഷം ഡൽഹിയിൽ നടത്തിയ സ്നേഹവിരുന്നിൽ, ഒട്ടേറെ തിരക്കുകൾ നിറഞ്ഞ സമയമായിട്ടും നേരിട്ട് പങ്കെടുത്ത് കുട്ടികളെ അനുഗ്രഹിക്കുകയും ദീർഘനേരം ഞങ്ങളോടൊപ്പം ചിലവഴിക്കുകയും ചെയ്ത പ്രിയ മോദിജിയ്ക്കും മറ്റ് വിശിഷ്ട വ്യക്തിത്വങ്ങൾക്കും ഞങ്ങളുടെ സ്നേഹവും നന്ദിയും അറിയിക്കുന്നു’. തുഷാര്‍ വെള്ളാപ്പള്ളി ചിത്രങ്ങൾ പങ്കുവച്ചു കൊണ്ട് കുറിച്ചു. 

thushar-vellappally4
തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ വിരുന്നിൽ നിന്ന്, Image Credits: facebook/Thushar-Vellappally

ഗവർണർമാർ, കേന്ദ്രമന്ത്രിമാർ, ദേശീയ രാഷ്ട്രീയ രംഗത്തെ പ്രമുഖർ, വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാർ, എം.പി.മാർ, എംഎൽഎമാർ, സാമൂഹ്യ- സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. കഴിഞ്ഞ വർഷം കൊച്ചിയിൽ വച്ചായിരുന്നു വിവാഹം. 

thushar-vellappally2
തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ വിരുന്നിൽ നിന്ന്, Image Credits: facebook/Thushar-Vellappally
thushar-vellappally1
തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ വിരുന്നിൽ നിന്ന്, Image Credits: facebook/Thushar-Vellappally
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com