ADVERTISEMENT

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് ഉണ്ണി മുകുന്ദനും അനുശ്രീയും. അടുത്തകാലത്തായി രണ്ടുപേരും വിവാഹിതാരാകാൻ പോകുന്നു എന്ന തരത്തിൽ ഗോസിപ്പുകൾ ഉയർന്നിരുന്നു. എന്നാൽ നല്ല സുഹൃത്തുക്കളാണ് തങ്ങൾ എന്നായിരുന്നു ഇരുവരുടെയും മറുപടി. ഇപ്പോഴിതാ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഗോസിപ്പുകളെ പറ്റി പറഞ്ഞിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. 

‘എന്റെ പേര് പലരുമായിട്ടും കണക്ട് ചെയ്ത് വരാറുണ്ട്. അവരെല്ലാം കല്യാണം കഴിച്ച് പോയി കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ അനുശ്രീയുടെ പേരിനൊപ്പമാണ് ഗോസിപ്പ് വന്നത്. അതിനര്‍ഥം അനു വിവാഹം കഴിച്ച് പോകാനായി എന്നാണ്. ചില നടിമാര്‍ കല്യാണം കഴിക്കാനാവുമ്പോഴാണ് ഉണ്ണി മുകുന്ദനൊപ്പം വാര്‍ത്ത വരുന്നത്. പിന്നെ അവർ കല്യാണം കഴിച്ച് പോകും.  

പല പെണ്ണുങ്ങളുടെയും പേരിനൊപ്പം എന്റെ പേര് കൂടി ചേര്‍ത്ത് വാര്‍ത്ത വരികയാണ്. പിന്നെ എനിക്കാരെങ്കിലും പെണ്ണ് തരുമോ. ഇങ്ങനെത്തെ വാര്‍ത്തകള്‍ വരുമ്പോള്‍ അനുവിന് ചിരിയായിരിക്കും. കാരണം പുള്ളിക്കാരിയ്ക്ക് ആദ്യമായിട്ടാവും ഗോസിപ്പ് വരുന്നത്. പക്ഷേ എനിക്കങ്ങനെയല്ല. ഇപ്പോള്‍ ആരെ കാണാന്‍ പോയാലും ആഹാ ഉണ്ണി മുകുന്ദനും ആ നടിയും നല്ല ജോടിയാണ്. മഹിമയുടെ കൂടെ പോയപ്പോൾ ആഹാ നല്ല ജോഡി എന്നാണ് പറയുന്നത്. ചില യൂട്യൂബ് ചാനലിലൂടെ വന്ന വാര്‍ത്തകള്‍ കണ്ടിട്ട് ഇതേ ചോദ്യവുമായി വരുന്ന അമ്മച്ചിമാരൊക്കെയുണ്ട്. ഒരിക്കൽ അമ്പലത്തിൽ പോയപ്പോൾ ഒരു അമ്മ സംസാരിക്കാന്‍ വന്നു. കല്യാണം ആയതിനെ പറ്റി ഞാന്‍ കണ്ടുട്ടോ എന്നാണ് അവരെന്നോട് പറഞ്ഞത്. എവിടെ കണ്ടു എന്ന ചോദ്യത്തിന് ഞാന്‍ യൂട്യൂബൊക്കെ കാണാറുണ്ടെന്നായിരുന്നു മറുപടി. 

unni-mukundan1
അനുശ്രീ, Image Credits: Instagram/anusree_luv

ആദ്യമൊക്കെ ഞാൻ അത് വിട്ടുകളയാറായിരുന്നു. സ്വാസിക ഒരു സിനിമയില്‍ നന്നായി അഭിനയിച്ചു എന്ന് പറഞ്ഞപ്പോൾ മുതൽ തുടങ്ങിയതാണ് സ്വാസികയെ പറ്റിയുള്ള വാർത്തകൾ. അവളുടെ  വിവാഹം കഴിഞ്ഞപ്പോൾ സന്തോഷമായി. ഇനി എത്രയും പെട്ടെന്ന് അനുവിന്റെ കല്യാണം കഴിയട്ടെ എന്നാണ് ആഗ്രഹം. ഞാൻ സിനിമയിൽ വന്നപ്പോൾ മുതൽ കേള്‍ക്കുന്ന കാര്യമാണ് വിവാഹത്തെ പറ്റി. വിവാഹം ഒരു പ്രായത്തിൽ നടന്നാൽ നല്ലതാണ്. പക്ഷേ, നടന്നില്ലെങ്കിലും നല്ലൊരു മാനസിക അവസ്ഥയിലാണെങ്കില്‍ അത് നല്ലതാണ്. വിവാഹം നടന്നില്ലെങ്കിൽ ട്രാജഡി എന്നൊന്നും ഞാൻ കരുതുന്നില്ല. 

ഗോസിപ്പുകളെ രസകരമായി മാത്രമേ എടുക്കാറുള്ളു എന്ന് അനുശ്രീയും വ്യക്തമാക്കി. ‘നടി മഹിമ, നിഖില, അങ്ങനെ ആരുടെയൊക്കെ കൂടെ നില്‍ക്കുന്നോ അവരുടെയൊക്കെ പേരിനൊപ്പം ഓരോ മാസവും കഥകള്‍ വരുന്നുണ്ട്. അതുകൊണ്ട് അദ്ദേഹത്തിന് ദേഷ്യം വരുന്നതിന് കാരണമുണ്ട്. എന്നെ സംബന്ധിച്ച് അങ്ങനെ പ്രശ്‌നമില്ല. എന്നെ പറ്റി ഏറ്റവും കൂടുതല്‍ കേട്ടിട്ടുള്ളത് ഇത് മാത്രമേയുള്ളു. എനിക്ക് തമാശയാണിത്. പുതിയ വാർത്തകൾ കാണുമ്പോൾ ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും അയച്ച് കൊടുക്കാറുണ്ട്. 

unni-mukundan2
ഉണ്ണി മുകുന്ദൻ, Image Credits: Instagram/iamunnimukundan

വിശ്വാസത്തെ പറ്റി തുറന്ന് പറഞ്ഞിട്ടുള്ളവരായത് കൊണ്ടാവാം ഞങ്ങളുടെ പേരില്‍ ഇത്തരം കഥകള്‍ വന്നത്. ബാക്കി താരങ്ങളെക്കാളും ഞങ്ങള്‍ രണ്ടാളും ഇത്തരം കാര്യങ്ങള്‍ കൂടുതല്‍ തുറന്ന് സംസാരിച്ചിരുന്നു. അതുകൊണ്ട് ആളുകള്‍ക്ക് കണക്ട് ചെയ്യാന്‍ പറ്റുന്ന പ്രധാന കാരണം ഇതായിരിക്കും. ഒരു സിനിമയില്‍ മാത്രമേ ഞങ്ങള്‍ രണ്ടുപേരും ഒന്നിച്ച് അഭിനയിച്ചിട്ടുള്ളത്. അതും പെയര്‍ ആയിരുന്നില്ല. വിവാഹം കഴിക്കണ്ട എന്നാണ് എന്റെ ഇപ്പോഴത്തെ തീരുമാനം’. അനുശ്രീ പറഞ്ഞു. 

English Summary:

Unni Mukundan & Anushree Address Marriage Rumors with Humor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com