ADVERTISEMENT

അനന്ത് അംബാനിയുടെയും രാധികാ മർച്ചന്റിന്റെയും വിവാഹത്തിന്  മുന്നോടിയായി ഗുജറാത്തിലെ ജാംനഗറിൽ സംഘടിപ്പിച്ച ആഘോഷങ്ങളുടെ ചിത്രങ്ങളും വിഡിയോകളും ഇതിനോടകം വൈറലാണ്. ലോകത്തിൽ ഇനി ഇതുപോലെ ഒരു വിവാഹമോ അതിനു മുന്നോടിയായുള്ള ആഘോഷങ്ങളോ നടക്കില്ല എന്ന് കരുതുന്നവരും ഏറെയാണ്. പൊതുവേ അത്യാഘോഷപൂർവം കൊണ്ടാടുന്ന ഇന്ത്യൻ വിവാഹങ്ങളെ പിന്നിലാക്കാൻ ഒരു നാട്ടിലെയും ഒരു ആഘോഷങ്ങൾക്ക് സാധിക്കില്ല എന്ന ധാരണയും നിലനിൽക്കുന്നുണ്ട്. എന്നാൽ ഈ അടുത്തിടെ നടന്ന ഒരു വിവാഹം ഈ ധാരണകളെല്ലാം മാറ്റിമറിച്ചിട്ടുണ്ട്. സ്വിറ്റ്സർലൻഡിലെ സെർമാറ്റിലാണ് സ്വർഗസമാനമായ ഈ വിവാഹ ആഘോഷങ്ങൾ നടന്നത്.

ഒരു കൂറ്റൻ ഐസ്ക്യൂബിനുള്ളിൽ പ്രത്യക്ഷപ്പെട്ട വധു മുതൽ  ഉയർന്നുപൊങ്ങി പറക്കുന്ന പറവയായി ഒരു കലാകാരൻ നടത്തിയ പ്രകടനങ്ങൾവരെ ഇവിടുത്തെ ഓരോ കാഴ്ചകളും അദ്ഭുതം സമ്മാനിക്കുന്നവയായിരുന്നു. റേസർ ഡാരൻ ല്യൂയിങ്ങും ലൂസി ല്യൂയിങ്ങുമാണ് തങ്ങളുടെ വിവാഹദിനം സമാനതകളില്ലാത്ത ആഘോഷങ്ങൾകൊണ്ട് വ്യത്യസ്തമാക്കിയത്. സമുദ്രനിരപ്പിൽ നിന്നും 2727 മീറ്റർ ഉയരത്തിൽ വച്ചായിരുന്നു ഇവർ ജീവിതത്തിന്റെ പുതിയ അധ്യായത്തിന് തുടക്കം കുറിച്ചത്. മഞ്ഞുമൂടിയ മലനിരകളിൽ അതിമനോഹരമായ പൂക്കൾ കൊണ്ടാണ് വിവാഹ വേദി അലങ്കരിച്ചത്.

alps_wedding4
വിവാഹാഘോഷത്തില്‍ നിന്ന്, Image Credits: Instagram/lebaneseweddings
alps_wedding4
വിവാഹാഘോഷത്തില്‍ നിന്ന്, Image Credits: Instagram/lebaneseweddings

ഈ വിന്റർ വണ്ടർലാൻഡ് വെഡിങ്ങിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തിയിരിക്കുന്നത് ഡേവിഡ് ബാസ്റ്റിയനോനിയാണ്. അദ്ഭുതമെന്നല്ലാതെ ഈ വിവാഹ ആഘോഷത്തെ മറ്റൊരു തരത്തിലും വിശേഷിപ്പിക്കാനാവില്ല എന്ന് അദ്ദേഹം പറയുന്നു. മാറ്റർഹോൺ പർവതത്തെ സാക്ഷിയാക്കിയായിരുന്നു വിവാഹ വേദി തയാറാക്കിയത്. 

alps_wedding6
വിവാഹാഘോഷത്തില്‍ നിന്ന്, Image Credits: Instagram/lebaneseweddings
alps_wedding6
വിവാഹാഘോഷത്തില്‍ നിന്ന്, Image Credits: Instagram/lebaneseweddings

സംഗീതം കൊണ്ടും വേദി ധന്യമായി. ഫ്ലോറൽ ഡിസൈനിൽ വലിയ ഫ്രോക്ക് ധരിച്ച്  രണ്ട് വയലിനിസ്റ്റുകളും അണിനിരന്നിരുന്നു. ഇവരുടെ വയലിനുകളിൽ പോലും ഉണ്ടായിരുന്നു വ്യത്യസ്തത. ഐസിൽ നിന്നും നിർമിച്ചതെന്ന് തോന്നിക്കുന്ന രീതിയിൽ സുതാര്യമായ വയലിനുകൾ ഉപയോഗിച്ചാണ് ഇവർ സംഗീതം ഒരുക്കിയത്. അതിഥികൾക്കുള്ള കസേരകളും ഐസിന്റെ പ്രതീതി സൃഷ്ടിച്ചിരുന്നു. വധുവിന്റെയും വരന്റെയും പ്രണയ നിമിഷങ്ങളുടെ ചിത്രങ്ങൾ പകർത്താൻ ഒരുക്കിയ ഐസ് ക്യൂബ് ആകൃതിയിലെ ഫോട്ടോ ബൂത്തായിരുന്നു മറ്റൊരു കാഴ്ച. നൃത്ത പ്രകടനങ്ങളും ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കി. എല്ലാ കലാകാരന്മാരുടെയും വസ്ത്രങ്ങൾ തീമിനോട് ചേർന്നുനിൽക്കുന്ന തരത്തിലുള്ളവയായിരുന്നു.  

alps_wedding10
വിവാഹാഘോഷത്തില്‍ നിന്ന്, Image Credits: Instagram/lebaneseweddings
alps_wedding10
വിവാഹാഘോഷത്തില്‍ നിന്ന്, Image Credits: Instagram/lebaneseweddings

വിവാഹത്തിന്റെ കൺസെപ്റ്റും പ്ലാനിങ്ങുമെല്ലാം നടത്തിയത് ടെഹിയ നാർവൽ എന്ന കമ്പനിയാണ്. ഐ ആം ഫ്ലവർ എന്ന കമ്പനി പൂക്കൾ നിറച്ച്  അതിമനോഹരമായി വിവാഹ വേദി രൂപകൽപ്പന ചെയ്തു. സെർമാറ്റിലേക്ക് ട്രെയിനിൽ എത്തിയശേഷം മഞ്ഞിലൂടെ നടന്നാണ് ഓരോ കാര്യങ്ങളും ഒരുക്കാൻ പതിവായി ജോലിക്കാർ വിവാഹ വേദിയിലേക്ക് എത്തിയിരുന്നത്. ശീതക്കാറ്റും മഞ്ഞുവീഴ്ചയും പ്രതികൂല കാലാവസ്ഥയുമൊക്കെ മറികടന്നായിരുന്നു ഈ ഒരുക്കങ്ങൾ.  ഡിസൈനിങ്ങിനും നിറങ്ങൾ തിരഞ്ഞെടുക്കാനും എത്രത്തോളം പൂക്കൾ വേണമെന്ന് തിട്ടപ്പെടുത്താനും അവ ഒന്നിനോടൊന്നു ചേർന്ന രീതിയിൽ ഭംഗിയായി ഒരുക്കാനുമെല്ലാം ചുരുങ്ങിയ ദിവസങ്ങൾ മാത്രമാണ് ഇവർക്ക് മുന്നിൽ ഉണ്ടായിരുന്നത്. വേദി ഒരുക്കുന്നതിന്റെ മേക്കിങ് വിഡിയോ ഐ ആം ഫ്ലവർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ഇന്ത്യൻ വിവാഹ ആഘോഷങ്ങളെ കടത്തിവെട്ടുന്ന പ്രൗഢിയിൽ നടന്ന ഈ വിവാഹത്തിന്റെ കാഴ്ചകൾ ഇതിനോടകം വൈറലായി കഴിഞ്ഞു. 

alps_wedding8
വിവാഹാഘോഷത്തില്‍ നിന്ന്, Image Credits: Instagram/lebaneseweddings
alps_wedding8
വിവാഹാഘോഷത്തില്‍ നിന്ന്, Image Credits: Instagram/lebaneseweddings

ഇത്തരത്തിൽ ഒരു ലക്ഷ്വറി വെഡിങ്ങണ് സ്വപ്നം കാണുന്നതെങ്കിൽ അത് യാഥാർഥ്യമാക്കാൻ ചില ടിപ്സുകൾ ഉണ്ട്.

alps_wedding2
വിവാഹാഘോഷത്തില്‍ നിന്ന്, Image Credits: Instagram/lebaneseweddings
alps_wedding2
വിവാഹാഘോഷത്തില്‍ നിന്ന്, Image Credits: Instagram/lebaneseweddings

∙ ഇന്ത്യക്ക് അകത്തായാലും പുറത്തായാലും വിവാഹ വേദി എവിടെ ഒരുക്കണമെന്ന് തീരുമാനിക്കുകയാണ് ആദ്യപടി.  ഡെസ്റ്റിനേഷൻ വിവാഹങ്ങൾ നടത്തി പരിചയമുള്ള മികച്ച ഇവന്റ് മാനേജ്മെന്റ് കമ്പനികളെ തന്നെ തിരഞ്ഞെടുക്കുക.

alps_wedding1
വിവാഹാഘോഷത്തില്‍ നിന്ന്, Image Credits: Instagram/lebaneseweddings
alps_wedding1
വിവാഹാഘോഷത്തില്‍ നിന്ന്, Image Credits: Instagram/lebaneseweddings

∙ ലക്ഷ്വറി വെഡിങ്ങാണ് സ്വപ്നമെങ്കിൽ അതിനുള്ള ചിലവ് അധിക ബാധ്യതയായി കരുതരുത്. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസത്തിലെ ഓരോ മുഹൂർത്തങ്ങളും വധൂവരന്മാരും അതിഥികളും എക്കാലവും മനസ്സിൽ ഓർത്തു വക്കത്തക്ക രീതിയിൽ വേദി ഒരുക്കാൻ പണ ചെലവ് ഏറുമെന്ന് മനസ്സിലാക്കണം. 

alps_wedding5
വിവാഹാഘോഷത്തില്‍ നിന്ന്, Image Credits: Instagram/lebaneseweddings
alps_wedding5
വിവാഹാഘോഷത്തില്‍ നിന്ന്, Image Credits: Instagram/lebaneseweddings

∙ പാലസ് വെഡിങ്, ബീച്ച് വെഡിങ്, മൗണ്ടേൻ വെഡിങ്, ക്രൂയിസ് വെഡിങ് തുടങ്ങി സമുദ്രത്തിനടിയിൽ വരെ വിവാഹ ഡെസ്റ്റിനേഷനുകൾ തയാറാക്കപ്പെടുന്നുണ്ട്. ഇവയിൽ നിന്നും മനസ്സിന് യോജിച്ച ഇടം തിരഞ്ഞെടുക്കാം. എന്നാൽ ഡെസ്റ്റിനേഷൻ ആ കാലാവസ്ഥയ്ക്ക് യോജിച്ചതാണോ എന്നാണ് ആദ്യം ഉറപ്പിക്കേണ്ടത്.

alps_wedding_sqr
വിവാഹാഘോഷത്തില്‍ നിന്ന്, Image Credits: Instagram/lebaneseweddings
alps_wedding_sqr
വിവാഹാഘോഷത്തില്‍ നിന്ന്, Image Credits: Instagram/lebaneseweddings

∙ തിരഞ്ഞെടുക്കുന്ന ഡെസ്റ്റിനേഷനിൽ വ്യത്യസ്ത ചടങ്ങുകൾ നടത്താൻ ഒന്നിലധികം സൗകര്യങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കണം.

alps_wedding7
വിവാഹാഘോഷത്തില്‍ നിന്ന്, Image Credits: Instagram/lebaneseweddings
alps_wedding7
വിവാഹാഘോഷത്തില്‍ നിന്ന്, Image Credits: Instagram/lebaneseweddings

∙ വധുവും വരനും വിവാഹ വേദിയിലേക്ക് എത്തുന്ന നിമിഷം ഏറ്റവും പകിട്ടോടെ തന്നെ ഒരുക്കാൻ ശ്രദ്ധിക്കുക. സെലിബ്രിറ്റികൾ അണിനിരക്കുന്ന കലാപ്രകടനങ്ങളും ഗസ്റ്റ് അപ്പിയറൻസുകളും ഉൾപ്പെടുത്താം. 

alps_wedding9
വിവാഹാഘോഷത്തില്‍ നിന്ന്, Image Credits: Instagram/lebaneseweddings
alps_wedding9
വിവാഹാഘോഷത്തില്‍ നിന്ന്, Image Credits: Instagram/lebaneseweddings

∙ ഈ കാഴ്ചകളും കൗതുകങ്ങളും എക്കാലവും ഫ്രെയിമുകളായി സൂക്ഷിക്കാൻ ബ്രാൻഡഡ് ഫോട്ടോഗ്രഫി -വിഡിയോഗ്രഫി കമ്പനികളെ തിരഞ്ഞെടുക്കുന്നതും പ്രധാനമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com