ADVERTISEMENT

സാംസങ്ങിന്റെ പുതിയ സ്മാർട് ഫോൺ സീരീസ് എസ്23 ബുധനാഴ്ച അവതരിപ്പിക്കും. ഫൊട്ടോഗ്രഫിക്ക് പ്രാധാന്യം നൽകുന്നതായിരിക്കും പുതിയ പ്രീമിയം സാംസങ് ഹാൻഡ്സെറ്റുകളെന്ന് സൂചന ലഭിച്ചു കഴിഞ്ഞു. എസ് 23 അൾട്രായുടെ ക്യാമറകൾ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ‘ഇനി ഗംഭീര രാത്രികൾ’ സമ്മാനിക്കുമെന്നാണ് സാംസങ് അവകാശപ്പെടുന്നത്. ചന്ദ്രന്റെ ദൃശ്യങ്ങൾ പകർ‌ത്താൻ ഈ ഫോണിലെ ക്യാമറകൾക്ക് പ്രത്യേക ശേഷിയുണ്ടാകുമെന്നാണ് കരുതുന്നത്.

 

സാംസങ് എസ്23യുടെ ചെറിയ വിഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഈ വിഡിയോയിൽ ഫൊട്ടോഗ്രഫിയിലെ നൈറ്റ്മോഡ് ഫീച്ചറുകൾ മികച്ചതായിരിക്കുമെന്നാണ് സാംസങ് സൂചന നൽകുന്നത്. രാത്രിയിലും തെളിച്ചമുള്ള, മികവാർന്ന ചിത്രങ്ങൾ പകർത്താൻ സാധിച്ചേക്കുമെന്ന് തന്നെയാണ് ഇതിൽ നിന്ന് മനസ്സിലാകുന്നത്. ഗ്യാലക്‌സി എസ് 23 അൾട്രായുടെ ഫൊട്ടോഗ്രഫി ശേഷി പ്രയോജനപ്പെടുത്തി ചന്ദ്രന്റെ മികച്ച ചിത്രങ്ങൾ പകർത്താൻ സാധിച്ചേക്കും.

 

ഗ്യാലക്‌സി എസ് 23 അൾട്രായിൽ മികച്ച നൈറ്റ് മോഡും മെച്ചപ്പെടുത്തിയ മൂൺ ഷോട്ടും കൊണ്ടുവരുമെന്ന് തന്നെയാണ് വിഡിയോ സൂചിപ്പിക്കുന്നത്. ഗ്യാലക്‌സി എസ് 23 അൾട്രായുടെ അടുത്തിടെ പുറത്തുവന്ന സ്പെസിഫിക്കേഷൻ ലിസ്‌റ്റിൽ 'സ്‌പേസ് സൂം 100x' ഫീച്ചർ കണ്ടെത്തിയിരുന്നു. ഇതായിരിക്കാം പുതിയ വിഡിയോയിലും പറയുന്നത്. 200 മെഗാപിക്സലിന്റേതാകും പ്രൈമറി ക്യാമറ. വിഡിയോ റെക്കോർഡിങ്ങിലും കൂടുതൽ ഫീച്ചറുകളാണ് പ്രതീക്ഷിക്കുന്നത്.

 

English Summary: Samsung teases epic nights and moon photography with the S23 Ultra's cameras

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com