ADVERTISEMENT

സെപ്തംബർ 4 മുതൽ ചൈന, പാകിസ്ഥാൻ അതിർത്തികളിൽ 11 ദിവസത്തെ മെഗാ അഭ്യാസം നടത്താനൊരുങ്ങി  ഇന്ത്യൻ വ്യോമസേന,  എല്ലാ പ്രധാന പോർ വിമാനങ്ങളും, ആക്രമണ ഹെലികോപ്റ്ററുകളും മിഡ്-എയർ റീഫ്യൂല്ലറുകളും തുടങ്ങിയ പ്രതിരോധ സന്നാഹങ്ങളുണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. റഫേൽ, സുഖോയ്-30, മിഗ്-29 എന്നിവയുൾപ്പെടെയുള്ള മുൻനിര യുദ്ധവിമാനങ്ങളുടെ പങ്കാളിത്തം ഉണ്ടായിരിക്കും

C-17 ഹെവി-ലിഫ്റ്ററുകൾ, ട്രാൻസ്പോർട്ട് വിമാനങ്ങൾ, സ്പെഷ്യൽ ഓപ്പറേഷൻസ് എയർക്രാഫ്റ്റുകൾ, അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകൾ, ചിനൂക്ക് മൾട്ടി മിഷൻ ചോപ്പറുകൾ, റിമോട്ട് പൈലറ്റഡ് എയർക്രാഫ്റ്റ്  എന്നിവയും അഭ്യാസത്തിൽ ഉപയോഗിക്കും. വ്യോമസേനയുടെ ഗരുഡ് കമാൻഡോകളും സജീവമായി   പങ്കെടുക്കും.

അതിർത്തിയിലെ സംഘർഷം ഇല്ലാതാക്കാനുള്ള ചർച്ചകൾ പുരോഗമിക്കുമ്പോൾത്തന്നെ, IAF-ന്റെ വെസ്റ്റേൺ കമാൻഡ് സംഘടിപ്പിച്ച ഈ അഭ്യാസത്തിന്റെ ലക്ഷ്യം സേനയുടെ പോരാട്ട ശേഷി വിലയിരുത്തുന്നതിനും ഏത് സാഹചര്യത്തെയും നേരിടാൻ ഇന്ത്യൻ സൈന്യം തയ്യാറാണെന്നും അറിയിക്കുകയാണ്. സെപ്തംബർ 9 മുതൽ 10 വരെ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി 20 ഉച്ചകോടിയുടെ സാഹചര്യത്തിലും ഈ അഭ്യാസം വളരെ പ്രാധാന്യമർഹിക്കുന്നുവെന്ന നിരീക്ഷണമുണ്ട്.

പതിനായിരക്കണക്കിന് സൈനികർ, യുദ്ധ വാഹനങ്ങള്‍, ടാങ്കുകള്‍, പീരങ്കികള്‍, മിസൈലുകൾ,  റഡാറുകൾ എന്നിവയുൾപ്പെടെയുള്ള വലിയ അളവിലുള്ള സൈനിക ഉപകരണങ്ങൾ കിഴക്കൻ ലഡാക്കിലെ പ്രദേശങ്ങളിലേക്ക് രാജ്യത്തിന്റെ സൈനിക നില ശക്തിപ്പെടുത്തുന്നതിനായി വെസ്റ്റേൺ എയർ കമാൻഡ് എത്തിച്ചിട്ടുണ്ടായിരുന്നു. അതേപോലെ  തരംഗ് ശക്തി എന്ന  പേരിൽ ഇന്ത്യൻ മണ്ണിൽ ഏറ്റവും വലിയ ബഹുരാഷ്ട്ര വ്യോമാഭ്യാസം ഒക്ടോബറിൽ നടക്കാനിരിക്കുകയാണ്. 12 രാജ്യാന്തര വ്യോമശക്തികളുടെ സാന്നിധ്യം ഈ അഭ്യാസത്തിലുണ്ടായിരിക്കുമെന്നാണ് സൂചന.

English Sumamry: IAF to conduct mega drills amid LAC row with China

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com