ADVERTISEMENT

വിവാദ നിരീക്ഷണ സോഫ്റ്റ്‌വെയറായ പെഗസസ് ഉപയോഗിച്ച് റഷ്യ സൈബർ നിരീക്ഷണം നടത്തുന്നുണ്ടെന്ന് റഷ്യൻ ജേണലിസ്റ്റുകൾക്ക് ആപ്പിളിന്റെ മുന്നറിയിപ്പ്. റഷ്യൻ മാധ്യമപ്രവർത്തകരെ ഇക്കാര്യം ആപ്പിൾ ഇമെയിൽ വഴി അറിയിക്കുന്നുണ്ട്. ഇവരിൽ പലരുടെയും ഐഫോണുകളിൽ പെഗസസ് ബാധ ശ്രദ്ധയിൽപെട്ടതോടെയാണ് പെഗസസിന്റെ ഈ നീക്കം. മെഡൂസ എന്ന മാധ്യമത്തിന്റെ പ്രസാധകയായ ഗാലിന ടിംചെങ്കോ, കറന്റ് ടൈം എന്ന മാസികയുടെ എഡിറ്റർ യെവ്ഗനി എർലിച്ച് തുടങ്ങിയവരൊക്കെ നിരീക്ഷിക്കപ്പെടുന്നതിൽ ഉൾപ്പെട്ടിട്ടുണ്ട്.

2021ൽ അൻപതോളം  രാജ്യങ്ങളിൽ പെഗാസസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പ്രമുഖരുടെ ഡേറ്റ ചോർത്തിയെന്ന് വിവാദം ഉയർന്നിരുന്നു. ഇസ്രയേലി കമ്പനിയായ എൻഎസ്ഒ ആണ് പെഗസസിന്റെ നിർമാതാക്കൾ. നിവ്, ഷാലേവ്,ഒംറി  ഇതാണ് എൻഎസ്ഒ ഗ്രൂപ്പിന്റെ പേരിന്റെ പൂർണരൂപം. നിവ് കാർമി, ഷാലേവ് ഹൂലിയോ, ഒംറി ലാവി എന്നിവർ ചേർന്നാണു കമ്പനി നിർമിച്ചത്. ഈ മൂന്നു പേർക്കും പൊതുവായി ഒരു കാര്യമുണ്ട്. ഇസ്രയേലി സൈനിക ഗ്രൂപ്പായ യൂണിറ്റ് 8200 ന്റെ മുൻകാല അംഗങ്ങളാണു മൂവരും.

സാക്ഷാൽ എൽ ചാപ്പോയെ കുടുക്കിയ പെഗാസസ് പക്ഷേ....

representative image (Photo Credit : vs148/shutterstock)
representative image (Photo Credit : vs148/shutterstock)

മെക്‌സിക്കോയിലെ ലഹരിമരുന്ന് ശൃംഖലകൾ എന്നും രാജ്യത്തിനും അയൽരാജ്യമായ യുഎസിനും തലവേദനയായിരുന്നു. ഇവിടെ നിന്ന് ഒട്ടേറെ ഡ്രഗ് മാഫിയ ബോസുകൾ വരികയും ഇരുരാജ്യങ്ങളിലെയും ലഹരിവിരുദ്ധ അധികൃതർക്ക് തലവേദനയാകുകയും ചെയ്തു. ഇക്കൂട്ടത്തിൽ ഏറ്റവും കുപ്രസിദ്ധനാണ് ജോഖിൻ ഗുസ്മാൻ ലോറ അഥവാ സാക്ഷാൽ എൽ ചാപ്പോ. യുഎസിന്‌റെ മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന പിടികിട്ടാപ്പുള്ളി. 

പല തവണ മെക്‌സിക്കൻ അധികൃതർ പിടികൂടി തുറുങ്കിലടച്ച എൽ ചാപ്പോ സിനിമാക്കഥകളെ വെല്ലുന്ന ജയിൽച്ചാട്ടങ്ങളിലൂടെയാണു ലോകശ്രദ്ധ നേടിയത്. ഇപ്പോൾ ചാപ്പോ യുഎസിലെ ജയിലിലാണ്. പലരെയും വട്ടം കറക്കിയ ലഹരിമരുന്ന് തലവനെ പിടികൂടിയത് പെഗസസ് സോഫ്‌റ്റ്​വെയർ ഉപയോഗിച്ചാണ്. 

ഈ സംഭവം പെഗസസിന്‌റെ ഏറ്റവും വലിയ വിജയമായി കരുതപ്പെടുന്നു. അവർക്ക് വിവിധ സർക്കാരുകളിൽ നിന്ന് ഒട്ടേറെ ഉപയോക്താക്കളുണ്ടായതും എൽ ചാപ്പോ ഓപ്പറേഷനുമായി ബന്ധപ്പെട്ടായിരുന്നു. അടുത്തിടെ അർമീനിയിലെ ചിലരെയും പെഗസസ് നിരീക്ഷിച്ചെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com