ബ്ലൂടൂത്ത് കോളിങ് ഫീച്ചറുള്ള നോയിസ്ഫിറ്റ് ട്വിസ്റ്റ് പുറത്തിറങ്ങി
Mail This Article
ജനപ്രിയ വെയറബിൾ ബ്രാൻഡായ നോയിസ് ഇന്ത്യയിൽ പുതിയ സ്മാർട് വാച്ച് അവതരിപ്പിച്ചു. നോയിസ്ഫിറ്റ് ട്വിസ്റ്റ് ഒരു ബ്ലൂടൂത്ത് കോളിങ് സ്മാർട് വാച്ച് ആണ്. പുതിയ വാച്ചിൽ നൂറിലധികം സ്‌പോർട്‌സ് മോഡുകളും വാച്ച് ഫെയ്‌സുകളും ആർത്തവ ആരോഗ്യ ട്രാക്കിങ് ടൂളുമുണ്ട്. കഴിഞ്ഞ വർഷം ഇന്ത്യയിൽ മികച്ച പ്രകടനം കാഴ്ചവച്ച ബ്രാൻഡാണ് നോയിസ്. രാജ്യത്തെ വെയറബിൾ വിപണിയിലെ 25 ശതമാനം വിഹിതവും നോയിസിന്റെ കൈവശമാണ്.
നോയിസ്ഫിറ്റ് ട്വിസ്റ്റിന്റെ വില 1999 രൂപയാണ്. ബ്ലാക്ക്, വൈൻ, സിൽവർ, മിഡ്‌നൈറ്റ് ബ്ലൂ, ഗോൾഡ്, പിങ്ക് എന്നിങ്ങനെ വിവിധ നിറങ്ങളിലാണ് സ്മാർട് വാച്ച് വരുന്നത്. നോയിസ്ഫിറ്റ് ട്വിസ്റ്റ് ആമസോണിൽ നിന്നും നോയിസിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും വാങ്ങാം. 240x240 പിക്സൽ റെസലൂഷനും 246 പിപിഐ പിക്സൽ ഡെൻസിറ്റിയുമുള്ള 1.38 ഇഞ്ച് ടിഎഫ്ടി റൗണ്ട് ഡിസ്പ്ലേ നോയ്സ്ഫിറ്റ് ട്വിസ്റ്റിന്റെ സവിശേഷതയാണ്. സ്‌ട്രെയിൻ-ഫ്രീ ഉപയോഗത്തിനായി 550 നിറ്റ് ബ്രൈറ്റ്നസും ഡിസ്‌പ്ലേയിൽ സജ്ജീകരിച്ചിരിക്കുന്നു.
ഇൻ-ബിൽറ്റ് സ്പീക്കറുകളും മൈക്രോഫോണും പിന്തുണയ്‌ക്കുന്ന നോയിസ്ഫിറ്റ് ട്വിസ്റ്റ് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് അതിവേഗം കോളുകൾ ചെയ്യാനാകും. ഡയൽ-പാഡിൽ നിന്ന് വിളിക്കാനും സമീപകാല കോളുകളുടെ ലോഗിലേക്ക് ആക്‌സസ് ചെയ്യാനും അനുവദിക്കുന്നു. നോയിസ്ഫിറ്റ് ട്വിസ്റ്റിന് IP68 റേറ്റിങ് ഉണ്ട്.
എസ്പിഒ2 ലെവലുകൾ, ഹൃദയമിടിപ്പ്, ഉറക്കത്തിന്റെയും ശ്വസനത്തിന്റെയും പാറ്റേണുകൾ എന്നിവ പോലുള്ള എല്ലാ സുപ്രധാന ഘടകങ്ങളും ട്രാക്ക് ചെയ്യാൻ സഹായിക്കുന്ന ഇൻബിൽറ്റ് നോയിസ് ഹെൽത്ത് സ്യൂട്ട് ഇതിലുണ്ട്. 100 സ്‌പോർട്‌സ് മോഡുകൾ, നൂറിലധികം വാച്ച് ഫെയ്‌സുകൾ എന്നിവയ്‌ക്കൊപ്പം സ്ത്രീകളുടെ ആർത്തവ ആരോഗ്യ ട്രാക്കിങ് ഫീച്ചറും ഇതിലുണ്ട്.
English Summary: Noisefit Twist with bluetooth calling feature launched