റിയല്‍മി ജിടി നിയോ 5 പ്രോ എത്തുന്നു; 100w,150w ചാർജിങ്?

Mail This Article
റിയല്‍മിയുടെ പുതിയ ഹാൻഡ്സെറ്റ് ജിടി നിയോ 5 പ്രോ ( Realme GT Neo 5 Pro) ഉടൻ വിപണിയിലെത്തും. റിയല്‍മി ജിടി നിയോ 5,റിയല്‍മി ജിടി നിയോ 5 എസ്ഇ എന്നീ മോഡലുകൾ അടുത്തയിടെ പുറത്തിറങ്ങിയിരുന്നു. റിയല്‍മി ജിടി നിയോ 5 പ്രോ 100W, 150W ഫാസ്റ്റ് ചാർജിങ് ഓപ്ഷനുകളും 5,000 എംഎഎച്ച് ബാറ്ററിയും സഹിതം ലോഞ്ച് ചെയ്യാൻ സാധ്യതയുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.
Also Read: നതിങ് ഫോണ്‍ 2 അവതരിക്കുന്ന ദിനം പ്രഖ്യാപിച്ചു
144Hz വരെ റിഫ്രഷ് റേറ്റുള്ള 6.74 ഇഞ്ച് 1.5 കെ (1,240x2,772 പിക്‌സൽ) ഡിസ്‌പ്ല , സ്‌നാപ്ഡ്രാഗൺ പ്ലസ് ജെൻ 1 അല്ലെങ്കിൽ 2 പ്രോസസർ എന്നിവയോടൊപ്പം ആയിരിക്കും ഫോൺ പുറത്തിറങ്ങുക. സിപിയു, ജിപിയു പ്രകടനം മികച്ചതാണെന്നും കമ്പനി അവകാശപ്പെടുന്നു. സ്‌മാർട്ട്‌ഫോണിന് കുറഞ്ഞത് 16 ജിബി റാമും 512 ജിബി ഓൺബോർഡ് സ്റ്റോറേജും പ്രതീക്ഷിക്കുന്നുണ്ട്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 4.0 ആയിരിക്കും ഒഎസ്.
English Summary: Realme GT Neo 5 Pro specifications tipped