ADVERTISEMENT

ഓരോ 5 സെക്കൻഡിലും ഒരു ഉൽപന്നം വിറ്റഴിക്കുന്നു എന്ന നിലയിലേക്ക് അതിവേഗം വളർന്ന ടെക് ബ്രാൻഡാണ് ഇന്ത്യൻ വെയറബിൾസ് ബ്രാൻഡ് ആയ ബോൾട്ട് (Boult). സ്മാർട് വാച്ച് രംഗത്ത് പല ശ്രേണികളിലായി അഫോഡബിൾ ഉൽപന്നങ്ങൾ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന ബോൾട്ടിന്റെ ഏറ്റവും പുതിയ ഉൽപന്നങ്ങളിലൊന്നാണ് ക്രൗൺ ആർ പ്രോ സ്മാർട് വാച്ച്. 

 

1.43 ഇഞ്ച് സൂപ്പർ അമോലെഡ് റൗണ്ട് ഡിസ്‌പ്ലേയാണ്. ചതുരത്തിലെ സ്മാർട് വാച്ചുകൾ കണ്ടുമടുത്തവർക്ക് പരമ്പരാഗത വാച്ചിന്റെ രൂപത്തിലുള്ള സിങ്ക്-അലോയ് മെറ്റാലിക് റൗണ്ട് ഫ്രെയിമും ക്രോം ഫിനിഷ് മെറ്റൽ സ്ട്രാപ്പുമുള്ള ഈ വാച്ച് ഒറ്റയടിക്ക് ഇഷ്ടപ്പെടും.

466x466 പിക്സൽ റെസലൂഷനും 500 നിറ്റ് വരെ ഉയർന്ന തെളിച്ചവും കാഴ്ചവയ്ക്കുന്ന സ്ക്രീനാണ്. ഹാർട്ട് റേറ്റ് സെൻസർ,  ഓക്സിജൻ നില അറിയാനുള്ള SpO2 സെൻസർ, സ്ലീപ്പ് മോണിറ്റർ, ആർത്തവചക്രം ട്രാക്കർ എന്നിവയുൾപ്പെടെയുള്ള സ്മാർട് ഹെൽത്ത് മോണിറ്റർ ഫീച്ചറുകളോടെയാണ് വെയറബിൾ വരുന്നത്. 

രക്ത സമ്മർദം (ബിപി) അളക്കാനാകുന്നില്ലെന്ന പോരായ്മയുണ്ട്. അനങ്ങാപ്പാറയായി ഏറെ നേരം ഇരിക്കുന്നവരെ ഉണർത്താനുള്ള സെഡന്ററി റിമൈൻഡർ, വെള്ളം കുടിക്കാനുള്ള റിമൈൻഡർ എന്നിവ വളരെ ഉപകാരപ്രദമാണ്. ക്രിക്കറ്റ്, ഓട്ടം, സൈക്ലിംഗ്, ബാസ്കറ്റ്ബോൾ, യോഗ, നീന്തൽ എന്നിവയുൾപ്പെടെ 120ലധികം സ്പോർട്സ് മോഡുകളുമുണ്ട്.ബ്ലൂടൂത്ത് 5.2 കണക്റ്റിവിറ്റിയും കോളിങ്ങിനായി പ്രത്യേക മൈക്കും സ്പീക്കറും ഇതിലുണ്ട്. AI വോയ്‌സ് അസിസ്റ്റന്റും ഫൈൻഡ് മൈ ഫോൺ സവിശേഷതയും ഉപകാരപ്രദമാണ്. 

 

ഐപി67 റേറ്റിങ് ആണ് വെള്ളത്തിൽനിന്നും പൊടിയിൽനിന്നുമുള്ള സംരക്ഷണത്തിനുള്ളത്. വെള്ളത്തിൽ ഒരു മീറ്റർ വരെ താഴ്ചയിൽ അര മണിക്കൂർ വരെ കിടന്നാലും സുരക്ഷിതമാണെന്ന് കമ്പനി പറയുന്നു.ഓൺലൈനിൽ ബോൾട്ട് ക്രൗൺ ആർ പ്രോ സ്മാർട് വാച്ചിന്റെ ഇപ്പോഴത്തെ വില 2,999 രൂപയാണ്. ഫ്രോസൺ സിൽവർ, തണ്ടർ ബ്ലാക്ക്, വോൾക്കാനിക് ഓറഞ്ച് എന്നിങ്ങനെ മൂന്ന് കളർ ഷെയ്ഡുകളിലാണ് വാച്ച് ലഭ്യമാകുന്നത്. 150-ലധികം വാച്ച് ഫെയ്‌സുകളിൽ നിന്ന് തിരഞ്ഞെടുക്കാനും കഴിയും. 

 

∙ ചതുരത്തിലും ക്രൗൺ

 

1.95 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേയുള്ള ചതുര ബോഡിയിലുള്ള വാച്ചും ക്രൗൺ ശ്രേണിയിലുണ്ട്. ക്രൗൺ എന്നു മാത്രമാണിതിനു പേര്. സിങ്ക് അലോയ് മെറ്രൽ ഫ്രെയിമും സിലിക്കൺ സ്ട്രാപ്പുകളുമാണ് വിവിധ നിറങ്ങളിലെത്തുന്നത്. വില 1499 രൂപ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com