ADVERTISEMENT

ദൈനംദിന ജീവിതത്തിൽ, വാഷിങ് മെഷീനുകള്‍ നമ്മുടെ സമയം ലാഭിക്കാനുള്ള രക്ഷകരാണ്.  ബോറന്‍ അലക്കു ജോലികളില്‍ നിന്ന് മോചിപ്പിക്കുന്നു എന്നതിനുപുറമെ, പാരിസ്ഥിതികമായ സന്തുലിതാവസ്ഥ നിലനിര്‍ത്താനും ഇത്തരം സാങ്കേതികത സഹായിക്കുന്നു. അസംഖ്യം അലക്കു മെഷീനുകള്‍ ഇക്കാലത്ത് ലഭ്യമാണെങ്കിലും വേറിട്ട ഒന്നായി വിപണിയില്‍ ശ്രദ്ധ പിടിച്ച ക്രോമാ 8.5 കിലോഗ്രാം, 5-സ്റ്റാര്‍ ഫുള്ളി ഓട്ടോമാറ്റിക് ഫ്രണ്ട് ലോഡ് വാഷിങ്മെഷീനെപ്പറ്റി പരിശോധിക്കാം.

 

ക്രോമാ 8.5 കിലോഗ്രാം, 5-സ്റ്റാര്‍ ഫുള്ളി ഓട്ടോമാറ്റിക് ഫ്രണ്ട് ലോഡ് വാഷിങ് മെഷീനിന്റെ  ഡ്രം റൊട്ടേഷന്‍ ടെക്‌നോളജിയാൽ കാര്യക്ഷമതയുടെ പര്യായമാണ്. വെള്ളത്തിന്റെ പ്രവാഹം നിയന്ത്രിക്കുക വഴി വസ്ത്രങ്ങള്‍ പൂര്‍ണമായ വൃത്തിയോടെ കഴുകിയെടുക്കാനാകുന്നു എന്ന് ഉറപ്പിക്കാന്‍ സാധിക്കുന്നു. അതിനൊപ്പം പ്രവര്‍ത്തിക്കുന്ന S-ആകൃതിയിലുള്ള പാഡ്ല്‍ ക്രമീകരണങ്ങള്‍ വസ്ത്രങ്ങളുടെ നീക്കം നിയന്ത്രിക്കുകയും, വെള്ളത്തെ ചലനാത്മകമാക്കുകയും ചെയ്യുന്നു. ഇതുവഴി അല്‍പ്പം പോലും അഴുക്കും മാലിന്യങ്ങളും അവശേഷിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ സാധിക്കുന്നു.

 

ക്രോമാ 8.5 കിലോഗ്രാം, 5-സ്റ്റാര്‍ ഫുള്ളി ഓട്ടോമാറ്റിക് ഫ്രണ്ട് ലോഡ് വാഷിങ് മെഷീനില്‍ തിരഞ്ഞെടുക്കാന്‍ 22  വാഷ് പ്രോഗ്രാമുകള്‍ ഉണ്ട്. വിവിധ തുണിത്തരങ്ങള്‍ക്ക് അനുയോജ്യമായതു തിരഞ്ഞെടുക്കാം. എത്രയധികം അഴുക്കുണ്ടെന്നതിന് അനുസരിച്ചും പ്രോഗ്രാം തിരഞ്ഞെടുക്കാം. കഴുകാന്‍ എന്തുമാത്രം വെള്ളമാണ് വേണ്ടതെന്ന് ഓട്ടോമാറ്റിക്കായി തീരുമാനിക്കപ്പെടുന്നതിനാല്‍ ഏറ്റവും മികച്ച രീതിയില്‍ വസത്രങ്ങൾ വ‍ൃത്തിയാക്കാം.

 

മിനുറ്റില്‍ 1400 ആവര്‍ത്തി അതിവേഗം കറങ്ങാന്‍ സാധിക്കുന്ന മോട്ടര്‍ ഉള്ളതിനാല്‍ തുണി ഉണക്കിയെടുക്കല്‍ സമയം വളരെ കുറയ്ക്കാനാകുന്നു. ഇതിലൂടെ അലക്കിയ തുണി നിസാര സമയത്തിനുള്ളില്‍ അണിയാന്‍ പാകത്തിന് ഉണക്കിയെടുക്കാം. വസ്ത്രങ്ങള്‍ക്കുള്ളിലെ വെള്ളം കാര്യക്ഷമമായി നീക്കംചെയ്യാന്‍ സാധിക്കുന്നതിനാല്‍, അതിവേഗം ഉണക്കിയെടുക്കാന്‍ സാധിക്കുന്നു.

 

ഇന്‍വേര്‍ട്ടര്‍ സാങ്കേതികവിദ്യയാണ് ക്രോമാ 8.5 കിലോഗ്രാം, 5-സ്റ്റാര്‍ ഫുള്ളി ഓട്ടോമാറ്റിക് ഫ്രണ്ട് ലോഡ് വാഷിങ് മെഷീനിലെ എടുത്തുപറയത്തക്ക മറ്റൊരു സവിശേഷത. നേര്‍ത്ത ശബ്ദത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നതും, വൈദ്യുതി കാര്യക്ഷമമായി ഉപയഗിക്കുന്നു എന്നതും സാധ്യമാകുന്നത് ഇന്‍വേര്‍ട്ടര്‍ സാങ്കേതികവിദ്യ മൂലമാണ്. തിരഞ്ഞെടുത്ത വാഷ് പ്രോഗ്രാമിന് അനുയോജ്യമായ രീതിയില്‍ മെഷീനെ പ്രവര്‍ത്തിപ്പിക്കുന്നത് ഈ സാങ്കേതികവിദ്യയാണ്. അതുവഴി പ്രവര്‍ത്തിപ്പിക്കുമ്പോഴുള്ള ശബ്ദം കുറയ്ക്കുമെന്നതിനു പുറമെ, വൈദ്യുതിയും ലാഭിക്കുന്നു.

 

കൂടുതല്‍ വിസ്താരമുളള ഉള്‍ഭാഗവും ഈ വാഷ്ങ് മെഷീനെ പ്രീയപ്പെട്ടതാക്കുന്നു. ഇതില്‍ 8.5 കിലോഗ്രാം തുണി ഇടാമെന്നത് ഇടത്തരം മുതല്‍ വലിയ കുടുംബങ്ങള്‍ക്കു വരെ യോജിച്ച ഒന്നാക്കുന്നു. പല തവണ അലക്കേണ്ടി വരുന്നില്ല എന്നതിനാല്‍ ധാരാളം കറന്റും സമയവും ലാഭിക്കാം. അതിനാല്‍, അലക്കാന്‍ ചിലവിടുന്ന സമയം മറ്റു പ്രാധാന്യമുള്ള കാര്യങ്ങള്‍ക്കായി ഉപയോഗിക്കാം.

 

പരിസ്ഥിതി സൗഹാര്‍ദ്ദവുമാണ് ക്രോമാ 8.5 കിലോഗ്രാം, 5-സ്റ്റാര്‍ ഫുള്ളി ഓട്ടോമാറ്റിക് ഫ്രണ്ട് ലോഡ് വാഷിങ് മെഷീന്‍. ഒരോ വാഷ് പ്രോഗ്രാമിനും അനുസരിച്ചു മാത്രമാണ് വെള്ളം അത് വലിച്ചെടുക്കുക. തുണിയുടെ ഭാരം, ഇഴയടുപ്പം, എത്രമാത്രം അഴുക്കുണ്ട്എന്നതൊക്കെ പരിഗണിച്ചാണ് വാട്ടര്‍ ലെവല്‍ ക്രമീകരിക്കുന്നത്. വെളളത്തിന്റെ ഊഷ്മാവ് 90 ഡിഗ്രി വരെ ഉയര്‍ത്താന്‍ ഈ വാഷിങ് മെഷീനു സാധിക്കും. ഇതിന്റെ അടിയിലായി പിടിപ്പിച്ചിരിക്കുന്ന ഹീറ്റീങ് ട്യൂബ്‌സ് ഉപയോഗിച്ചാണ് വെള്ളം ചൂടാക്കുന്നത്. ചൂടുവെള്ളം ഉപയോഗിച്ച് കഴുകിയാല്‍ എണ്ണക്കറയും, അഴുക്കിന്റെ പാടുകളും പോലും നീക്കംചെയ്യാം. ഉപയോഗിക്കുന്ന സോപ്പിലുള്ള എന്‍സൈമുകള്‍ പരമാവധി പ്രയോജനപ്പെടുത്താനും ഇത് സഹായിക്കും.

 

മൈ സൈക്കിള്‍ ഫീച്ചറാണ് ഈ മോഡലിനെ വേറിട്ട അനുഭമാക്കി തീര്‍ക്കുന്നത്. എത്ര തവണ കഴുകുമ്പോഴാണ് തുണി വൃത്തിയായി എന്ന് തോന്നുന്നത് എന്ന് ഉപയോക്താവിന് തീരുമാനിക്കാം. അതിന് അനുസരിച്ച് സൈക്കിളുകൾ പ്രോഗ്രാം ചെയ്യാം. മൈ സൈക്കിള്‍ ഫീച്ചർ പ്രയോജനപ്പെടുത്തി എത്ര സമയം അലക്കണം, എത്ര സമയം അലക്കിയ തുണി കഴുകണം, എത്ര തവണ കഴുകണം തുടങ്ങിയവയും ഉപയോഗിക്കുന്ന ആള്‍ക്ക് തീരുമാനിക്കാം. 

 

മനോഹരമായി നിര്‍മ്മിച്ച ക്രോമാ 8.5 കിലോഗ്രാം, 5-സ്റ്റാര്‍ ഫുള്ളി ഓട്ടോമാറ്റിക് ഫ്രണ്ട് ലോഡ് വാഷിങ് മെഷീന്, 330എംഎം പോര്‍ട്ട്ഹോളാണ് ഉള്ളത്. അത് തുണി ഇടുന്നതും തിരിച്ചെടുക്കുന്നതും വളരെ എളുപ്പമാക്കുന്നു. അലക്കു നടക്കുന്നത് നേരിട്ടു നിരീക്ഷിക്കാനും സാധിക്കും.

ക്രോമാ 7.5 കിലോഗ്രാം, 5-സ്റ്റാര്‍ ഫുള്ളി ഓട്ടോമാറ്റിക് ഫ്രണ്ട് ലോഡ് വാഷിങ് മെഷീനാണ് മറ്റൊരു ഉഗ്രന്‍ അലക്കു മെഷീന്‍.  ക്രോം ഫിനിഷുള്ള ഇതിന്റെ നിര്‍മ്മാണ മേന്മ ആദ്യ കാഴ്ചയില്‍ തന്നെ സ്പഷ്ടമാണ്. 

 

മെഷീന്റെ സവിശേഷതകള്‍ കൂടുതലായി പരിശോധിക്കാം: ഇതിനും 300എംഎം പോര്‍ട്ട് ഹോള്‍ ഉള്ള വലിയ ഡോര്‍ ഉണ്ട്. ഈ ഡോർ തുണി ഇടുന്നതും എടുക്കുന്നതും അലക്കു നടക്കുന്നത് നിരീക്ഷിക്കലും ഒക്കെ എളുപ്പമാക്കുന്നു. ആദ്യം പരിചയപ്പെട്ട ക്രോമാ 8.5 കിലോഗ്രാം, 5-സ്റ്റാര്‍ ഫുള്ളി ഓട്ടോമാറ്റിക് ഫ്രണ്ട്ലോഡ് വാഷിങ് മെഷീനു സമാനമായ ഫീച്ചറുകളാണ് ഇതിലും ഉള്ളത്.

 

മിനിറ്റില്‍ 1400 തവണ കറങ്ങുന്ന മോട്ടര്‍ ഉള്ളതിനാല്‍ തുണി കുറഞ്ഞ സമയത്തിനുള്ളില്‍ ഉണങ്ങിയെടുക്കാം. അതിനാല്‍ പുതിയതായി അലക്കിയ തുണി ഇടാന്‍ അതിവേഗം ലഭിക്കുന്നു. തുണിക്കിടയില്‍ അധികമായി പറ്റിപ്പിടിച്ചിരിക്കുന്ന വെള്ളം പുറന്തള്ളാന്‍ ഇതിനുംസാധിക്കും. അതിനാല്‍ തുണി വേഗം ഉണങ്ങിയെടുക്കാം.

ഡ്രം റൊട്ടേഷന്‍ സാങ്കേതികവിദ്യ മൂന്നു വാഷ് സെറ്റിങ്‌സ് നല്‍കുന്നു-ഇംപെല്ലര്‍ വാഷ്, സ്പീഡ് വാഷ്, എക്‌സ്പ്രസ് വാഷ്. ഇവ ഇഷ്ടാനുസരണം തിരഞ്ഞെടുത്ത് വസ്ത്രങ്ങള്‍ക്കനുസിരിച്ച് അലക്കി എടുക്കാം.

 

ഇന്‍വേര്‍ട്ടര്‍ സാങ്കേതികവിദ്യ: ബിഎല്‍ഡിസി ഇന്‍വേര്‍ട്ടര്‍ മോട്ടര്‍ സാങ്കേതികവിദ്യയില്‍ അതിശക്തമായ കാന്തങ്ങള്‍ ഉപയോഗിച്ചിരിക്കുന്നതിനാല്‍ പ്രവര്‍ത്തിക്കുമ്പോള്‍ അധികം ശബ്ദം ഉണ്ടാകുന്നില്ലെന്നതു കൂടാതെ, മികച്ച പ്രകടനം ലഭിക്കുകയുംചെയ്യുന്നു. മികച്ച കാര്യക്ഷമത ഉള്ളതിനാല്‍ കുറച്ചു വൈദ്യുതി മാത്രമാണ് ഉപയോഗിക്കുന്നത്. തുണിയുടെ ഭാരത്തിന് ഉചിതമായ രീതിയില്‍ മോട്ടര്‍ കറങ്ങുന്നതിനാല്‍ കമ്പനങ്ങള്‍ കുറയുന്നു. 

 

പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദവും കുറവായിരിക്കുമെന്നതും, കുറഞ്ഞ വൈദ്യുതി മതിഎന്നതും പരമ്പരാഗത വാഷിങ് മെഷീനുകളെ അപേക്ഷിച്ച് കൂടുതല്‍ മികവുറ്റ പ്രവര്‍ത്തനമികവ് ഉറപ്പാക്കുന്നു. അതിനൊപ്പം, ആധുനിക മോട്ടര്‍ സാങ്കേതികവിദ്യ ഉള്ളതിനാല്‍ പരമ്പരാഗത വാഷിങ് മെഷീനുകളെ അപേക്ഷിച്ച് വളരെ കാലം കേടില്ലാതെ ഉപയോഗിക്കാനും സാധിക്കുമെന്നാണ് കരുതുന്നത്.

 

അലക്ക് കുടുതല്‍ മികവുറ്റതാക്കാന്‍ എക്ട്രാ-റിന്‍സ്, പ്രീവാഷ് ഫീച്ചറുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു. അതുവഴി എന്തെങ്കിലും ചെളിയോ, സോപ്പിന്റെഅംശമോ അവശേഷിച്ചിട്ടുണ്ടെങ്കില്‍ അതും പുറത്തുപോകുന്നു എന്ന് ഉറപ്പാക്കുന്നു. പ്രീവാഷ് സമയത്ത് തുണിയെല്ലാം അലക്കി തുടങ്ങുന്നതിനു മുമ്പു തന്നെ നന്നായി കുതിര്‍ന്നു എന്ന് ഉറപ്പാക്കുന്നു. തുണിയുടെ പ്രതലത്തിലുള്ള പൊടികളും, ഉറച്ചു പോയ കറകളും വരെ ഇളക്കിയെടുക്കാനാകും.

 

 

ക്രോമാ 7.5 കിലോഗ്രാം, 5-സ്റ്റാര്‍ ഫുള്ളി ഓട്ടോമാറ്റിക് ഫ്രണ്ട് ലോഡ് വാഷിങ് മെഷീന്റെ ചില പ്രധാന ഫീച്ചറുകള്‍:

 

 

∙താരതമ്യേന ശബ്ദക്കുറവും, ഊര്‍ജ്ജം കുറച്ചു മതിയെന്നതും, പരമ്പരാഗത മോട്ടറുകളെ വെല്ലുന്ന പ്രകടനം പുറത്തെടുക്കാന്‍ സഹായിക്കുന്നു. ഇതിനായി ബില്‍ഡിസി ഇന്‍വേര്‍ട്ടര്‍ മോട്ടര്‍ ടെക്‌നോളജി ഉപയോഗിച്ചിരിക്കുന്നു.

 

 

∙പ്രീവാഷ്, ഉറച്ചുപോയ കറകളെയും മറ്റും ഇളക്കാന്‍ ശ്രമിക്കുന്നു. പൊടിയും കറയും നീക്കുന്നതിന് വളരെ ഫലവത്താണ് ഈ രീതി എന്നതിനാല്‍ മികച്ച ക്ലീനിങ് തന്നെ ഉറപ്പുവരുത്താന്‍ സാധിക്കുന്നു.

 

∙മൈ സൈക്കിള്‍ വളരെ സവിശേഷതയുള്ള ഒരു ടൂളാണ്. എത്ര തവണ അലക്കുമ്പോഴാണ് തുണിയുടെ അഴുക്കു പോയി എന്ന് ഒരാള്‍ക്ക് തോന്നുന്നത് എന്നത് സെറ്റു ചെയ്തുവയ്ക്കാം. തുടര്‍ന്ന് ഓരോ തവണയും ഇത് ഉപയോഗിക്കാം. എത്ര സമയത്തേക്ക് അലക്കണം, എത്ര നേരം പിഴിയണം, എത്ര തവണ പിഴിയണം തുടങ്ങിയവയെല്ലാം സെറ്റു ചെയ്യാം.

 

∙ഒരോ തരം തുണിക്കും അതര്‍ഹിക്കുന്ന തരം വൃത്തിയാക്കൽ ഓട്ടോമാറ്റിക്കായി നടത്താനും ക്രോമാ വാഷിങ് മെഷീനുകള്‍ക്ക് സാധിക്കും. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com