ടെക്നോ സ്പാര്‍ക് 10 പ്രോ ചാന്ദ്ര പര്യവേക്ഷണ എഡിഷൻ

tecno - 1
SHARE

ഐഎസ്ആർഒയുടെ വിജയകരമായ ചന്ദ്രയാൻ-3  മൂൺ ദൗത്യത്തിന്റെ സ്മരണയ്ക്കായാണ് സ്പാര്‍ക് 10 പ്രോയുടെ ചാന്ദ്ര പര്യവേക്ഷണ എഡിഷൻ   പുറത്തിറക്കി ടെക്നോ കമ്പനി. ലെതർ ഡിസൈനുള്ള ഫോണിൽ ചന്ദ്രന്റെ ഉപരിതലത്തോട് സാമ്യമുള്ള ക്യാമറ മൊഡ്യൂളുമാണ് ഒരുക്കിയിരിക്കുന്നതെന്നു കമ്പനി പറയുന്നു.11,999 രൂപയ്ക്കു  8GB+8GB റാമും 128GBറോമും ഉള്ള TECNO Spark 10 Pro മൂൺ എക്സ്പ്ലോറർ പതിപ്പ് ലഭിക്കും. 

സവിശേഷതകൾ ഒറ്റനോട്ടത്തിൽ

tecno-1 - 1

ഡിസ്പ്ലേയും ഡിസൈനും: 17.22cm (6.78”) ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേ, 90Hzപുതുക്കൽ നിരക്ക്, 270Hzടച്ച് സാംപ്ലിംഗ് നിരക്ക്, 580 nitsപരമാവധി. തെളിച്ചം, ഇക്കോ-സിലിക്കൺ ലെതർ സംവിധാനവും ട്രിപ്പിൾ മാട്രിക്സ് മൂൺ ടൈപ്പ് ക്യാമറ ഡിസൈനും.

മുൻ ക്യാമറ: 32MP AI സെൽഫി ക്യാമറ, ഡ്യുവൽ ഫ്ലാഷ്.

പിൻ ക്യാമറ: 50MP ഡ്യുവൽ ക്യാമറ, F1.6അപ്പേർച്ചർ, ഡ്യുവൽ ഫ്ലാഷ്.

മെമ്മറി: 8GB LPDDR4x + 8GB മെം ഫ്യൂഷൻ റാം, 128GB ഇന്റേണൽ സ്റ്റോറേജ്, വൺ ടിബി വരെ എസ്ഡി കാർഡ് സ്ലോട്ടിലൂടെ വർധിപ്പിക്കാം.

ബാറ്ററി: 5000mAh ബാറ്ററി, 18W ഫ്ലാഷ് ചാർജർ, വെറും 40 മിനിറ്റിനുള്ളിൽ 50% ചാർജ്, 27 ദിവസം വരെ നീണ്ട സ്റ്റാൻഡ്ബൈയെന്നും കമ്പനി.

ഒഎസ്: ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള HiOS 12.6.

പ്രോസസർ: ഹീലിയോ G88ഗെയിം ടർബോ ഡ്യുവൽ എഞ്ചിൻ.

2023 സെപ്റ്റംബർ 7 മുതൽ പ്രീ-ബുക്കിങിനായി ലഭ്യമാകും. സെപ്റ്റംബർ 15 മുതൽ വിപണിയിലെത്തും.

English Summary: TECNO's latest offering, the Spark 10 Pro Moon Explorer Edition, is an eco-friendly tribute to India's Chandrayaan 3 mission

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS