ഏറ്റവും വില കുറഞ്ഞ 2.1 ഡോള്‍ബി അറ്റ്‌മോസ് സൗണ്ട്ബാറുമായി സെബ്രോണിക്‌സ്; 9,999 രൂപ
Mail This Article
ഡോള്‍ബി അറ്റ്‌മോസ് ടെക്‌നോളജി ഉള്‍ക്കൊള്ളിച്ച് പുതിയ സൗണ്ട്ബാര്‍ അവതരിപ്പിച്ചു സെബ്രോണിക്‌സ്. സെബ്-ജ്യൂക് ബാര്‍ 1000 (ZEB-Juke Bar 1000) എന്ന പേരില്‍ ഇറക്കിയിരിക്കുന്ന ഈ സൗണ്ട്ബാറാണ് ഈ ടെക്‌നോളജി ഉള്‍പ്പെടുത്തിയ ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ 2.1 ചാനല്‍ സ്പീക്കര്‍ സിസ്റ്റമെന്ന് കമ്പനി. സെബ്-ജ്യൂക് ബാര്‍ 1000 മോഡല്‍ വാങ്ങുമ്പോള്‍ കരുത്തുറ്റ ഒരു സൗണ്ട്ബാറും, ഡെഡിക്കേറ്റഡ് സബ്-വൂഫറുമാണ് ലഭിക്കുന്നത്.
സെബ്-ജ്യൂക് ബാര്‍ 1000ന് വൈവിധ്യമാര്‍ന്ന കണക്ടിവിറ്റി ഓപ്ഷനുകളും ഉണ്ട്. ബ്ലൂടൂത് വി5.3, എച്ഡിഎംഐ (ഇഎര്‍സി eARC),ഒപ്ടിക്കല്‍-ഇന്‍, ഓക്‌സ്, യുഎസ്ബി മോഡ് തുടങ്ങിയവ ഒക്കെ ലഭ്യമാക്കിയിട്ടുണ്ട്. സെബ്-ജ്യൂക് ബാര്‍ 1000ല്‍ വയര്‍ലെസ് കണക്ടിവിറ്റിയും വയേഡ് കണക്ടിവിറ്റിയും യഥേഷ്ടം ഉള്‍ക്കൊള്ളിച്ചിരിക്കുന്നതിനാല്‍ ടിവിയുമായി ബന്ധിപ്പിച്ചു പ്രവര്‍ത്തിപ്പിക്കല്‍ വളരെ എളുപ്പമാണ്.
വയര്‍ലെസ് മ്യൂസിക് സ്ട്രീമിങ്, ടിവി കണക്ടിവിറ്റി ഒക്കെ എളുപ്പത്തില്‍ സാധിക്കുന്നു. പ്രീമിയം ഗ്ലോസി ഫിനിഷ് ഉള്ള ഈ മോഡല്‍ കാഴ്ചയ്ക്കും ആകര്‍ഷകമാണെന്ന് കമ്പനി പറയുന്നു. ഭിത്തിയില്‍ വച്ച് പ്രവര്‍ത്തിപ്പിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതും ചെയ്യാം. ഈ കാലത്തിന് അനുയോജ്യമായ ഒന്നാണ് തങ്ങളുടെ സെബ്-ജ്യൂക് ബാര്‍ 1000എന്ന് സെബ്രോണിക്‌സ് ഡയറക്ടര്‍ പ്രദീപ് ദോഷി പറഞ്ഞു.
ശക്തിയുള്ളതും, അറ്റ്‌മോസ് സാങ്കേതികവിദ്യ ഉള്‍ക്കൊള്ളിച്ചതുമായ ഈ സ്പീക്കര്‍സിസ്റ്റം സിനിമകള്‍ അടക്കമുള്ള കണ്ടെന്റ് കാണുന്നതിന് അനുയോജ്യമായിരിക്കും. സെബ്രോണിക്‌സുമായി സഹകരിച്ച് സെബ്-ജ്യൂക് ബാര്‍ 1000 പുറത്തിറക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നു ഡോള്‍ബി ലാബ്രട്ടറീസിന്റെ ഇന്ത്യ, മധ്യേഷ്യ, ആഫ്രിക്ക മേഖലകളിലെ സീനിയര്‍ ഡയറക്ടറായ കരന്‍ ഗ്രോവര്‍ പറഞ്ഞു.