ADVERTISEMENT

ഐഫോൺ ആരാധകർക്കു ഒരു സന്തോഷവാർത്ത. ഐഫോൺ 13 ഇനി എക്സ്ചേഞ്ച് ഓഫറും ബാങ്ക് ഡിസ്കൗണ്ടും സഹിതം 39999 രൂപയ്ക്കു വാങ്ങാം. 59999 രൂപയുണ്ടായിരുന്ന ഫോണിനു ഓഫറുകളൊന്നുമില്ലാതെ ഡീൽ പ്രൈസ് 45999 രൂപയാണ്.

ഐഫോൺ 13 

2532×1170 പിക്സൽ റെസലൂഷനും 460ppi പിക്സൽ ഡെൻസിറ്റിയുമുള്ള 6.1 ഇഞ്ച് സൂപ്പർ റെറ്റിന എക്സ്ഡിആർ ഒഎൽഇഡി ഡിസ്പ്ലേയാണ് ഐഫോൺ 13ന്റെ പ്രധാന ഫീച്ചർ. ഐഫോൺ 13 ൽ എ15 ബയോണിക് 5എൻഎം ഹെക്സ–കോർ പ്രോസസറാണ് നൽകുന്നത്. കൂടാതെ 128 ജിബി, 256 ജിബി, 512 ജിബി എന്നിങ്ങനെ മൂന്ന് സ്റ്റോറേജ് വേരിയന്റുകളിലും ഐഫോൺ 13 ലഭ്യമാണ്.

ഐഫോൺ 13 ൽ 12 മെഗാപിക്‌സൽ അൾട്രാ-വൈഡ് ലെൻസിനൊപ്പം 12 മെഗാപിക്സൽ പ്രൈമറി ക്യാമറയും ഉൾപ്പെടുന്ന ഒരു ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് ഉള്ളത്. സെൽഫികൾക്കും വിഡിയോ കോളുകൾക്കുമായി 12 മെഗാപിക്സൽ ലെൻസുണ്ട്. 15W വരെ ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ളതാണ് ബാറ്ററി.

സ്റ്റാർ ചിഹ്നമിട്ടു മറച്ചിരുന്ന പല ഡീലുകളും ആമസോൺ വിൽപന ദിനങ്ങൾക്കു മുന്നോടിയായി പുറത്തുവിട്ടിട്ടുണ്ട്. ഓരോന്നും പരിശോധിക്കാം. 108 എംപി ക്യാമറയും 67 വാട് ഫാസ്റ്റ് ചാർജിങ്  സംവിധാനവുമുള്ള വൺ പ്ലസ് നോർഡ് സിഇ 3 ലൈറ്റ് സ്മാർട്ഫോൺ 17499 രൂപയ്ക്കു ലഭ്യമാകും. 6000 എംഎഎച്ച് ബാറ്ററിയും 50 എംപി ഷേക്ഫ്രീ ക്യാമറയുമുള്ള സാംസങ് ഗാലക്സി എം34 5ജി  14,999 എന്ന അതിശയിപ്പിക്കുന്ന വിലയിൽ ലഭിക്കും. ഏറ്റവും അഫോർഡബിൾ ആയ കര്‍വ്ഡ് ഡിഡ്പ്ലേയുള്ള ഫോൺ ലാവ അഗ്നിക്കു വില 17999 രൂപയാണ്.

ഒക്ടോബർ 8 ന് ആരംഭിക്കുന്ന ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലുകളിലേക്കായി മറ്റു നിരവധി ഇളവുകളും ഡീലുകളുമാണ് ആമസോൺ അവതരിപ്പിക്കുന്നത്. എസ്ബിഐ ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുകയാണെങ്കിൽ, പരമാവധി കിഴിവായി 1,500 രൂപയായിരിക്കും ലഭിക്കുക.

കൂടാതെ നിരവധി എക്സ്ചേഞ്ച് ഓഫറുകളും നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.  മൊബൈലുകൾക്കും ആക്‌സസറികൾക്കും 40 ശതമാനം വരെ കിഴിവ്, അലക്‌സ, ഫയർ ടിവി, കിൻഡിൽ എന്നിവയിൽ 55 ശതമാനം വരെ കിഴിവ് നൽകുമെന്ന് ആമസോൺ പ്രഖ്യാപിച്ചു. കൂടാതെ, ലാപ്‌ടോപ്പുകൾ, സ്മാർട്ട് വാച്ചുകൾ, ഹെഡ്‌ഫോണുകൾ, ടിവികൾ, മറ്റ് വീട്ടുപകരണങ്ങൾ എന്നിവയ്ക്ക് 75 ശതമാനം വരെ കിഴിവ് ലഭിക്കും.

പ്രൈം അംഗങ്ങൾക്ക്, വിൽപ്പന ഒക്‌ടോബർ ഏഴിന് മുതൽ ലഭ്യമാകും. മികച്ച ലാപ്‌ടോപ്പ് ബ്രാൻഡുകളിൽ ഏറ്റവും മികച്ച ഡീലുകൾക്കായി തിരയുന്ന ഏതൊരാൾക്കും കിക്ക്‌സ്റ്റാർട്ടർ ഡീലുകൾ  ലഭ്യമാണ്. 12989 രൂപയിൽ ആരംഭമാകുന്ന മികച്ച ലാപ്ടോപ് ബ്രാൻഡുകളുടെ വിലകള്‍ പരിശോധിക്കാം.

നിലവിലെ ക്വിക് സ്റ്റാർട്ടർ ഡീലുകൾ പരിശോധിക്കാം

ഐഫോൺ 13 128 ജിബി മോഡലിനു ആമസോണിൽ 52499 രൂപയിലാണ് വിൽപന നടക്കുന്നത്.

ഐഫോൺ 14 പ്രോ മാക്സിനു 1,27,999 രൂപയിലാണ് വിൽപന നടക്കുന്നത്. ഐഫോൺ 14 ആണെങ്കിൽ 22 ശതമാനം വിലക്കുറവിൽ 61999 രൂപയ്ക്കാണ് വിറ്റുപോകുന്നത്.

സൊനാറ്റ, ഫാസ്റ്റ്ട്രാക് അനലോഗ് വാച്ചുകൾ 540 രൂപ വിലയിൽ തുടങ്ങി ലഭ്യമാണ്.

അലക്സ്, ഫയർ ടിവി സ്റ്റിക് ഉപകരണങ്ങൾ 55 ശതമാനം വിലക്കുറവില്‍ ലഭ്യമാകും

 

 

English Summary: iPhone 13 to be effectively priced under Rs 40,000 during Amazon Great Indian Festival, reveals sale page

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com