കുറഞ്ഞ ബജറ്റിൽ വൈൽഡ് ലൈഫ് ഷൂട്ട് ചെയ്യുന്നവർക്കു ഒരു സൂം ലെൻസുമായി കാനൺ
Mail This Article
സൂം ലെൻസ് ശ്രേണിയിലേക്കു വ്യത്യസ്തമായ ഒരു ലെൻസുമായി കാനൺ( RF200-800mm f/6.3-9 ISUSM).ഈ സൂം റേഞ്ച് ഉള്ള ലെൻസ് ആദ്യമായിട്ടാണ് ഒരു ലെൻസ് കമ്പനി പുറത്തിറക്കുന്നതെന്നാണ് പ്രത്യേകത. കുറഞ്ഞ ബജറ്റിൽ വൈൽഡ് ലൈഫ് ഷൂട്ട് ചെയ്യുന്ന ഫോട്ടോഗ്രാഫേഴ്സിനെ ഉദ്ദേശിച്ചാണ് പ്രധാനമായും ഈ ലെൻസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. മൂന്ന് UD(അൾട്രാ-ലോ ഡിസ്‌പെർഷൻ) ഘടകങ്ങൾ ഉൾപ്പെടെ 11 ഗ്രൂപ്പുകളിലായി 17 ഘടകങ്ങൾ ഉപയോഗിച്ചാണ് ലെൻസ് നിർമിച്ചിരിക്കുന്നത്.
കൂടാതെ കാനണിന്റെ സൂപ്പർ സ്പെക്ട്ര കോട്ടിങും ഉൾപ്പെടുന്നു. 800 മില്ലീമീറ്ററിൽ 5.5 സ്റ്റോപ്പും ഇമേജ് സ്റ്റെബിലൈസഷൻ പ്രധാനം ചെയ്യുന്നു. ഒരു നാനോ USM മോട്ടർ കൃത്യമായ ഫോക്കസിൽ ചിത്രങ്ങൾ പകർത്താൻ സഹായിക്കുന്നു. ഒപ്പം വേഗമേറിയതും നിശബ്ദവുമായ ഓട്ടോ ഫോക്കസ് നൽകുന്നു, ഒമ്പത്-ബ്ലേഡ് അപ്പർച്ചർ മനോഹരമായ ഒരു ബാക്ഗ്രൗണ്ട് ബൊക്കെ (Bokeh)നൽകുന്നു.
ഈ ലെൻസ് ഒരു ASP-C സെൻസർ ഫോർമാറ്റ് ക്യാമറയിൽ ഉപയോഗിക്കുമ്പോൾ (1.6x FOV CFഫീൽഡ് ഓഫ് വ്യൂ ക്രോപ്പ് ഫാക്ടർ) 320-1280 എംഎം വരെയുള്ള ഫോക്കൽ ലെങ്ത് പ്രധാനം ചെയ്യും. 1280 എംഎം ഫോക്കൽ ലെങ്ങ്തിൽ ചലിക്കുന്ന ഒരു സബ്ജെക്ടിനെ ഫ്രെയിമിൽ നിലനിർത്തുക എന്നത് ഒരു വെല്ലുവിളിയാണ്. 2 കിലോ ആണ് ലെൻസിനു ഭാരം വരുന്നത് .
വെളള നിറത്തിൽ വരുന്നതു കൊണ്ട്, 200-800 ഹൈ-എൻഡ് എല്‍-സീരീസിലെ അംഗമാണെന്നു നിങ്ങൾ കരുതിയേക്കാം. എന്നാൽ യഥാർഥത്തിൽ ഇത് അങ്ങനെയല്ല - ഇവിടെ ഹൈ-എൻഡ് എൽ സീരീസിലെ ചുവന്ന വളയമില്ല.
എങ്കിലും ക്വാളിറ്റിയുടെ കാര്യത്തിൽ കുറവൊന്നുമില്ല. ഇപ്പോൾ ഉപയോഗിക്കുന്ന 500mm f4-ന് ഞാൻ ഇതിനകം 6 ലക്ഷം രൂപ മുടക്കിയിട്ടുണ്ട്. വളരെ മികച്ച ഇമേജ് ക്വാളിറ്റിയുമാണ്. എന്നാൽ ഈ ലെൻസ് ഭാരമുള്ളതും കൊണ്ടുനടക്കാൻ പ്രയാസമുള്ളതും ആണ്
ആ ലെൻസുമായി താരതമ്യം ചെയ്തു നോക്കുമ്പോൾ 200-800mm f9 ആണെങ്കിൽ പോലും ഉപയോഗിക്കാനും കൊണ്ടുനടക്കാനും വളരെ എളുപ്പം ആണ്. വിലയാണെങ്കിൽ 1,96,500 രൂപയും. അതുകൊണ്ട് തന്നെ ഇതൊരു ജനപ്രിയ ലെൻസ് ആയി മാറുമെന്നു കരുതുന്നു.