ADVERTISEMENT

യൂറോപ്യൻ ഉപഭോക്തൃ ഇലക്ട്രോണിക്സ് ബ്രാൻഡായ തോംസൺ ഈ വേനൽക്കാലത്തെ കഠിന ചൂടിൽ നിന്ന് ആശ്വാസം നൽകുന്നതിനായി പുതിയ എയർ കൂളറുകൾ അവതരിപ്പിച്ചു. 'മേക്ക് ഇൻ ഇന്ത്യ' പദ്ധതിക്ക് കീഴിൽ തോംസൺ ബ്രാൻഡ് എയർ കൂളറുകളുടെ നിരവധി മോഡലുകളാണ് വിപണിയിലേക്ക് എത്തിക്കുന്നത്. ഇന്ത്യയിൽ തോംസണിൻ്റെ എക്‌സ്‌ക്ലൂസീവ് ബ്രാൻഡ് ലൈസൻസി ആയ എസ്പിപിഎൽ നോയിഡയിലെ പുതിയ നിർമാണ യൂനിറ്റിനായി 75 കോടി രൂപ നിക്ഷേപിക്കുകയും ചെയ്തു. ഓൺലൈൻ എയർ കൂളർ വിപണിയിൽ തോംസണിന് നിലവിൽ 10 ശതമാനം വിപണി വിഹിതമുണ്ട്. എയർ കൂളറുകളുടെ പുതിയ കൂൾ പ്രോ ആൻഡ് ഹെവി ഡ്യൂട്ടി സീരീസ് മാർച്ച് 23 മുതൽ ഫ്ലിപ്കാർട്ടിൽ ലഭ്യമാകും. പുതിയ സീരീസ് എയർ കൂളറുകൾക്ക് എസ്പിപിഎൽ പേറ്റൻ്റ് ചെയ്ത ഡിസൈനുകളും ഉണ്ട്.

air-cooler-3 - 1
thomson air coolers

28 ലീറ്റർ പഴ്സണൽ എയർ കൂളർ (വൈറ്റ്, CPP28N), എക്സ്എൽ ഹെവി ഡ്യൂട്ടി 105 ലീറ്റർ ഡെസേർട്ട് എയർ കൂളർ (ഗ്രേ, HD105), എക്സ്എക്സ്എൽ ഹെവി ഡ്യൂട്ടി 115 ലീറ്റർ ഡെസേർട്ട് എയർ കൂളർ (ഗ്രേ, HD115), സൂപ്പർ ഹെവി ഡ്യൂട്ടി 150 എൽ ഡെസേർട്ട് എയർ കൂളർ (ഗ്രേ, HD150) എന്നിവയാണ് തോംസൺ അവതരിപ്പിച്ച പുതിയ കൂളറുകൾ. ഈ വേനൽക്കാലത്ത് ഗൃഹോപകരണ വിപണിയിൽ കടുത്ത മത്സരത്തിനൊരുങ്ങുകയാണ് തോംസൺ. 28 മുതൽ 150 ലിറ്റർ വരെ പഴ്സണൽ ആൻഡ് ഡെസേർട്ട് വിഭാഗത്തിലാണ് എയർ കൂളറുകളുടെ പുതിയ ശ്രേണികൾ അവതരിപ്പിച്ചത്. ലോകോത്തര ഫീച്ചറുകളും സ്‌മാർട് ടെക്‌നോളജിയും കൊണ്ട് നിറഞ്ഞ പുതിയ തോംസൺ എയർ കൂളറുകൾക്ക് നിരവധി സവിശേഷതകളുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

പഴ്സണൽ 28 ലീറ്റർ വിഭാ​ഗത്തിലുള്ള എയർ കൂളറുകൾക്ക് 2600 ആർപിഎം പവർഫുൾ മോട്ടോർ, ശക്തമായ തണുപ്പിനും എയർ ത്രോയ്ക്കും 5 ഫിൻ ബ്ലേഡ്, എളുപ്പത്തിൽ കൈകാര്യം ചെയ്യാനും കൊണ്ടുപോകാനും കഴിയുന്ന വീൽ ലെഗ് സെറ്റ്, 25 അടി എയർ ത്രോ ദൂരം, വാട്ടർലെവൽ ഇൻഡിക്കേറ്റർ, മോട്ടറൈസ്ഡ് ലംബ ലൂവർ മൂവ്മെന്റ്, ശബ്ദരഹിതം, സുഗമമായ ഡിസൈൻ, 4-വേ എയർ ഡിഫ്ലെക്ഷൻ, ഓട്ടോ സ്വിങ് ആൻഡ് ഓട്ടോ പമ്പ് തുടങ്ങി ഫീച്ചറുകളുണ്ട്.

അതേസമയം, ഡിസേർട്ട് (105, 115, 150 ലീറ്റർ) മോഡലുകൾ ബിഎൽഡിസി മോട്ടോറുള്ള ഇന്ത്യയിലെ ആദ്യത്തെ കൂളറുകളിൽ ഒന്നാണ്. എളുപ്പത്തിൽ കൈകാര്യം ചെയ്യുന്നതിനായി വീൽ ലെഗ് സെറ്റ്, ശക്തമായ തണുപ്പിനും എയർ ത്രോയ്ക്കും നാല് ഫിൻ അലോയ് മെറ്റൽ ബ്ലേഡ്,

air-cooler-1 - 1
thomson air coolers

105 ലീറ്ററിൽ 45 അടി എയർ ത്രോ ദൂരം, 115 ലീറ്ററിൽ 50 അടി എയർ ത്രോ ദൂരം, 150 ലീറ്ററിൽ 90 അടി എയർ ത്രോ ദൂരം, ഓട്ടോ സ്വിങ് ആൻഡ് ഓട്ടോ പമ്പ്, മിക്ക ഇൻവെർട്ടറുകളും ഉപയോ​ഗിക്കാം, 3ഡി ഹണികോമ്പ് മീഡിയ, സ്ലീക്ക് ഡിസൈൻ തുടങ്ങിയവയാണ് പ്രധാന ഫീച്ചറുകൾ.

സ്‌മാർട് കൂൾ ടെക്‌നോളജിയും ഹണികോംബ് കൂളിങ് പാഡുകളുമുള്ള തോംസൺ 28 എൽ പഴ്‌സണൽ എയർ കൂളറിന് (വൈറ്റ്, CPP28N) 3999 രൂപയാണ്  വില. എക്സ്എൽ ഹെവി ഡ്യൂട്ടി 105 ലീറ്റർ ഡെസേർട്ട് മോഡലിന് (ഗ്രേ, HD105) 9999 രൂപയും എക്സ്എക്സ്എൽ ഹെവി ഡ്യൂട്ടി 115 ലീറ്റർ ഡെസേർട്ട് എയർ കൂളറിന് 10299 രൂപയും സൂപ്പർ ഹെവി ഡ്യൂട്ടി 150 ലീറ്റർ ഡെസേർട്ട് എയർ കൂളറിന് (ഗ്രേ, HD150) 14999 രൂപയുമാണ് വില.

ഇന്ത്യൻ ഉപഭോക്താക്കൾക്ക് അസാധാരണമായ അനുഭവം വാഗ്‌ദാനം ചെയ്യുന്ന ഏറ്റവും പുതിയ ഉൽപന്നങ്ങൾ അവതരിപ്പിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണെന്ന് ഇന്ത്യയിലെ തോംസണിൻ്റെ എക്‌സ്‌ക്ലൂസീവ് ബ്രാൻഡ് ലൈസൻസി, എസ്പിപിഎൽ, സിഇഒ അവ്‌നീത് സിങ് മർവ പറഞ്ഞു. ഇന്ത്യയിൽ തന്നെ ഡിസൈൻ ചെയ്ത അത്യാധുനിക സാങ്കേതികവിദ്യ നൽകാനാണ് കമ്പനി ശ്രമിക്കുന്നത്. ഇൻബിൽറ്റ് ഓട്ടോ സ്വിങ് ടെക്നോളജി,  ബിഎൽഡിസി മോട്ടോർ, ടർബോ എയർ ത്രോ എന്നിവ പോലുള്ള ഫീച്ചറുകളോടെയാണ് തോംസണിൻ്റെ പുതിയ എയർ കൂളറുകൾ വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആമസോണിലെ  എയർകൂളറുകൾ പരിശോധിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com